ചികിത്സ പിഴവ് ആരോപിച്ച് വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞു; യുവാവ് അറസ്റ്റിൽ

കോട്ടയം: ചികിത്സ പിഴവ് ആരോപിച്ച്‌ വനിതാ ഡോക്ടറെ അസഭ്യം പറയുകയും വാർഡിലെ പ്ലാസ്റ്റിക് സ്റ്റൂൾ തല്ലിപൊട്ടിക്കുകയും ചെയ്തെന്ന പരാതിയിൽ രോഗിയുടെ മകനെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പൈനാവ് കുഴങ്കരയിൽ അജേഷാണ് (29) അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രി ഒമ്പതിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ടാം വാർഡിലാണ് സംഭവം. അജേഷിന്റെ പിതാവ് തങ്കച്ചൻ (67) മെഡിസിൻ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തങ്കച്ചന്റെ മൂക്കിൽ ഘടിപ്പിച്ചിരുന്ന ഓക്സിജൻ ട്യൂബ് തൽസ്ഥാനത്തുനിന്ന് മാറിയ വിവരം മക്കൾ ഡ്യൂട്ടി നഴ്സിനെ അറിയിച്ചിരുന്നു.

എന്നാൽ, ഇത് തന്റെ ജോലിയല്ലെന്നും ഡോക്ടറെ ധരിപ്പിക്കാമെന്നും നഴ്സ് പറഞ്ഞതായി തങ്കച്ചന്‍റെ മക്കൾ പറയുന്നു. കുറച്ചു സമയത്തിനു ശേഷം ജൂനിയർ വനിത ഡോക്ടർ എത്തിയപ്പോൾ രോഗി മരിച്ചിരുന്നു. ഡോക്ടറുടെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച്‌ അജേഷ് അസഭ്യം പറയുകയുകയും സമീപത്തെ പ്ലാസ്റ്റിക് സ്റ്റൂൾ എടുത്ത് ഡോക്ടറെ തല്ലാൻ ശ്രമിക്കുകയും പൊട്ടിച്ചെന്നുമാണ് പരാതി.

എയ്ഡ് പോസ്റ്റിലെ പൊലീസെത്തിയാണ് അജേഷിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഡോക്ടറുടെ പരാതിയെ തുടർന്ന് അജേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. തങ്കച്ചന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    
News Summary - female doctor was insulted; The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.