കോഴിക്കോട്: സ്ത്രീകള്‍ക്ക് ചേലാകർമം എന്ന പേരില്‍ ചികിത്സരീതി നടത്തുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് വിവാദ ക്ലിനിക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അടച്ചുപൂട്ടി. സൗത്ത് ബീച്ചിലുള്ള ദാറുല്‍ ഷിഫ എന്ന സ്ഥാപനമാണ് പൂട്ടിയത്. ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ നീക്കംചെയ്തു. ആഫ്രിക്കയിലെ ഗോത്രവിഭാഗങ്ങളില്‍ മാത്രം കേട്ടുകേള്‍വിയുള്ള സമ്പ്രദായം കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. ക്ലിനിക് താഴിട്ടുപൂട്ടിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടാന്‍ യൂത്ത് ലീഗ് നേതൃത്വം കൊടുക്കും. മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ മതത്തെ കൂട്ടുപിടിച്ച് നടപ്പാക്കുന്നതിനെതിരെ അവബോധം ഉണ്ടാക്കാൻ കാമ്പയിന്‍ നടത്തും.
ചികിത്സക്ക് ഡോക്ടറെ സമീപിച്ച വനിത റിപ്പോര്‍ട്ടറോടാണ് പ്രാകൃതമായ ചികിത്സരീതി ഡോക്ടര്‍ നിർദേശിച്ചത്. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എം.എ. റഷീദ്, സെക്രട്ടറി എ. ഷിജിത്ത് ഖാൻ, യു. സജീര്‍, ടി.പി.എം. ജിഷാന്‍, വി. ശിഹാബ്, ഒ.എം. നൗഷാദ്, ഷഫീഖ് അരക്കിണർ, സമീര്‍ പള്ളിക്കണ്ടി, ഒ.വി. അല്‍ത്താഫ്, ഷഫീഖ് തോപ്പയിൽ, ഇ. മുജീബ് റഹ്മാന്, കുഞ്ഞിമരക്കാര്‍ മലയമ്മ, ടി. സുല്‍ഫീക്കർ, മനാഫ്, എൻ.കെ. ഹാരിസ്, അഷ്റഫ് മുഖദാര്‍, നസീര്‍ പണിക്കര്‍റോഡ് എന്നിവർ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.