തിരുവനന്തപുരം: ഓണം പ്രമാണിച്ച് അർഹതയുള്ള സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ് നൽകും. ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപയും നൽകും. എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 15,000 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചടക്കണമെന്ന വ്യവസ്ഥയിൽ അനുവദിക്കും.
പാർട്ട് ടൈം- കണ്ടിൻജൻറ് ഉൾപ്പെടെ മറ്റ് ജീവനക്കാർക്ക് അഡ്വാൻസായി 5000 രൂപ നൽകും. സർവിസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും ഉത്സവബത്ത 1000 രൂപ നൽകും. ഇത്തവണ മുൻകൂർ ശമ്പളം നൽകില്ല. 2018ന് ശേഷം ഇങ്ങനെ നൽകിയിട്ടില്ലെന്ന് ധനമന്ത്രി ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ലഭിക്കും. കോവിഡിെൻറ പ്രതിസന്ധികൾക്കിടയിലും 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കും സർക്കാർ ആനുകൂല്യം എത്തിക്കുകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.