പനി: ഒമ്പത്​ മരണം കൂടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​നി​ബാ​ധി​ച്ച് വ്യാ​ഴാ​ഴ്​​ച ഒ​മ്പ​തു​പേ​ർ  കൂ​ടി മ​രി​ച്ചു. പ​ക​ർ​ച്ച​പ്പ​നി​ക്കും ഡെ​ങ്കി​പ്പ​നി​ക്കും സം​സ്​​ഥാ​ന​ത്ത്​ ഒ​രു​ശ​മ​ന​വും വ​ന്നി​ട്ടി​ല്ലെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പി​​​െൻറ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. പ​നി​ബാ​ധി​ച്ച് ര​ണ്ടു​പേ​രും ​െഡ​ങ്കി​പ്പ​നി ബാ​ധി​ച്ച് നാ​ലു​പേ​രും എ​ലി​പ്പ​നി ബാ​ധി​ച്ച് ര​ണ്ടു​പേ​രും ഹെ​പ്പ​റ്റൈ​റ്റി​സ് എ ​ബാ​ധി​ച്ച് ഒ​രാ​ളു​മാ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം പാ​റ​ശ്ശാ​ല സ്വ​ദേ​ശി സി​ന്ധു (41), കോ​ട്ട​യം തി​രു​വാ​ർ​പ്പ് സ്വ​ദേ​ശി ഓ​മ​ന​ക്കു​ട്ട​ൻ (54) എ​ന്നി​വ​രാ​ണ് പ​നി​ബാ​ധി​ച്ച് മ​രി​ച്ച​ത്. ​​െഡ​ങ്കി​പ്പ​നി ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ഉ​ള്ളൂ​ർ സ്വ​ദേ​ശി പീ​റ്റ​ർ (45), പു​ളി​മാ​ത്ത് സ്വ​ദേ​ശി നി​ഹാ​സു​ദ്ദീ​ൻ (56), പാ​ല​ക്കാ​ട് അ​ഗ​ളി സ്വ​ദേ​ശി  ജോ​സ് (60), വ‌​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി ലി​മാ​ൻ​ഡ (നാ​ല്) എ​ന്നി​വ​ർ മ​രി​ച്ചു.  മ​ല​പ്പു​റം താ​നൂ​ർ സ്വ​ദേ​ശി ച​ന്ദ്ര​ൻ (66), പാ​ല​ക്കാ​ട് കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി  അ​ഖി​ൽ (20) എ​ന്നി​വ​ർ എ​ലി​പ്പ​നി ബാ​ധി​ച്ചും തി​രു​വ​ന​ന്ത​പു​രം പ​ള്ളി​ച്ച​ൽ  സ്വ​ദേ​ശി അ​മ്മു (13) ഹെ​പ്പ​റ്റൈ​റ്റി​സ് എ ​പി​ടി​പെ​ട്ടും മ​രി​ച്ചു. 26,368 പേ​രാ​ണ് ഇ​ന്ന​ലെ പ​നി​ബാ​ധി​ച്ച് വി​വി​ധ സ​ർ​ക്കാ​ർ  ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി​യ​ത്.

Tags:    
News Summary - fever death in kerala kerala news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.