തിരുവനന്തപുരം: മൂന്ന് ജീവൻ കൂടിയെടുത്ത് സംസ്ഥാനത്ത് പനിയും പകർച്ചവ്യാധികളും രൂക്ഷമായി പടരുന്നു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി ഉഷാകുമാരി (52), കോ ഴിക്കോട് നന്മണ്ട എഴുകുളം പരലാട്ടുമ്മൽ ഗിരീഷ് കുമാർ (46), പാലക്കാട് കണ്ണമ്പ്ര മടത്തിപറമ്പ് രഘു (46) എന്നിവരാണ് മരിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ് മരിച്ചവർ.
പനി നിയന്ത്രണവിധേയമാക്കാനുള്ള ഉൗർജിത പ്രവർത്തനങ്ങൾ സംസ്ഥാനത്തൊട്ടാകെ ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതിരോധപ്രവർത്തനങ്ങൾ ഫലവത്താകാത്ത സ്ഥിതിയാണ്. ആശുപത്രികൾ പനി ബാധിതരെെകാണ്ട് നിറഞ്ഞു. ഡെങ്കിപ്പനി ഗുരുതരാവസ്ഥയിലായവർക്ക് നൽകാനുള്ള പ്ലേറ്റ്ലെറ്റുകളുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നു. ആരോഗ്യവകുപ്പിെൻറ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന പരാതിയുണ്ട്. എന്നാൽ, തദ്ദേശഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മുൻൈകയെടുക്കണമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്.
പകർച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച 17955 പേർ ചികിത്സതേടി. 179 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിൽ 81 പേർ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. തൊട്ടടുത്ത് 18 പേരുമായി കൊല്ലം ജില്ലയാണ്. ഡെങ്കി ബാധിതരെന്ന് സംശയിക്കുന്ന 952 പേരും ചികിത്സ തേടി എത്തി. 10 പേർക്ക് എലിപ്പനിയും വയനാട്ടിൽ ഒരാൾക്ക് ചികുൻഗുനിയയും സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ചരിൽ എട്ടുപേർ തലസ്ഥാന ജില്ലക്കാരാണ്. കൂടാതെ എലിപ്പനി ലക്ഷണങ്ങളുമായി 16 പേരും ചികിത്സതേടി. എച്ച്1 എൻ1 21 പേർക്ക് വ്യാഴാഴ്ച കണ്ടെത്തി.
ആലപ്പുഴ, വയനാട് എന്നിവിടങ്ങളിൽ അഞ്ചുപേർക്ക് വീതവും എറണാകുളത്ത് മൂന്നുപേർക്കും കോഴിക്കോട് ആറ് പേർക്കും കണ്ണൂരിൽ രണ്ടു പേർക്കുമാണ് എച്ച് 1 എൻ1 സ്ഥിരീകരിച്ചത്. 179 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 6647 ആയി. ഡെങ്കിപ്പനി അതിരൂക്ഷമായ തലസ്ഥാനത്ത് ചികിത്സ തേടി എത്തിയത് 2962 പേർ. വയറിളക്ക അനുബന്ധ രോഗങ്ങളുമായി 2203 പേരും ചിക്കൻപോക്സ് ബാധിച്ച് 76 പേരും ചികിത്സതേടി.
രഘുവിെൻറ മരണത്തോടെ പാലക്കാട്ട് ഡെങ്കി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗിരീഷ്കുമാറിനെ ബുധനാഴ്ച രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയായിരുന്നു മരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.