തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നവരുടെ എണ്ണവും നാൾക്കുനാൾ വർധിക്കുകയാണ്. തിങ്കളാഴ്ച മാത്രം കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർക്കാണ് ജീവൻ നഷ്ടമായത്.
പനിബാധിച്ച് തിരുവനന്തപുരം പെരുമാതുറ സ്വദേശി ഇർഫാന (14), ചാല സ്വദേശി രാജേന്ദ്രൻ (22), കോഴിക്കോട് നാദാപുരം പൈക്കിലാട്ട് പി. ശ്രീനിവാസൻ (56), കോഴിക്കോട് കോരോത്ത് രാജൻ (62), ഡെങ്കിപ്പനി ബാധിച്ച് മഹിള കോൺഗ്രസ് പത്തിയൂർ മണ്ഡലം സെക്രട്ടറിയും ചെറിയ പത്തിയൂർ വിളത്തറ വടക്കതിൽ ബഷീർകുട്ടിയുടെ മകളുമായ ഹസീന (40), തിരുവനന്തപുരം കാഞ്ഞിരംപാറയിൽ ഏഴുവയസ്സുകാരനായ ആദിത്യൻ, നെയ്യാറ്റിൻകര പരശുവയ്ക്കൽ സ്വദേശി സതീഷ് (18), കോഴിക്കോട് ചെറുവാടിയിൽ ആറുമാസം പ്രായമുള്ള ജെറാൾഡ്, എച്ച്1എൻ1 ബാധിച്ച് തൃശൂർ ഒല്ലൂർ സ്വദേശിനി ശോഭ (57) എന്നിവർ മരിച്ചു.
തിങ്കളാഴ്ച മാത്രം പകർച്ചപ്പനി ബാധിച്ച് 28,418 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 4101 പേരും മലപ്പുറം ജില്ലയിലാണ്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയ 678 പേരിൽ 227 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 87 പേർ തലസ്ഥാന ജില്ലയിലാണ്. ഒമ്പതുപേർക്ക് എച്ച്1എൻ1ഉം ഏഴ് പേർക്ക് എലിപ്പനിയും നാലുപേർക്ക് മലേറിയയും സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളുമായി നാലുപേരും ചികിത്സതേടി. തിരുവനന്തപുരത്ത് ഒരാൾക്ക് ചികുൻഗുനിയയും കെണ്ടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.