പനി: ധവളപത്രം പുറത്തിറക്കണം -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ പനിയും പനിമരണവും വ്യാപകമായ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ധവളപത്രം പുറത്തിറക്കണമെന്ന്​ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പനിബാധിച്ച്​ മരിച്ചവരുടെ ആശ്രിതർക്ക്​ പത്തുലക്ഷം രൂപ വീതം സർക്കാർ ധനസഹായമായി നൽകണമെന്നാവശ്യ​പ്പെട്ട്​ സി.എം.പി ജന.സെക്രട്ടറി സി.പി. ജോൺ പാളയം രക്​തസാക്ഷി മണ്ഡപത്തിൽ നടത്തിവന്ന 24 മണിക്കൂർ ഉപവാസത്തി​​െൻറ സമാപനസമ്മേളനം ഉദ്​ഘാടനം ​െചയ്യുകയായിരുന്നു അദ്ദേഹം.

പനിമരണം സംബന്ധിച്ച്​ ധവളപത്രം ആവശ്യമാണ്​. ശുചീകരണപ്രവർത്തനങ്ങൾ, ആരോഗ്യരംഗത്ത്​ സ്വീകരിച്ച നടപടികൾ എന്നിവ ധവളപത്രത്തിൽ ഉൾപ്പെടുത്തണം. പനിബാധിച്ച്​ മരിച്ചവരുടെ കുട​ുംബങ്ങൾക്ക്​ ധനസഹായം നൽകണം. യു.ഡി.എഫ്​ ഭരണകാലത്ത്​ 1.85 ലക്ഷമായിരുന്ന മെഡിക്കൽ ഫീസ്​ അഞ്ചരലക്ഷമാക്കി വർധിപ്പിച്ചു. സ്വാശ്രയ മെഡിക്കൽ ഫീസ്​ ആദ്യവർഷംത​െന്ന 65,000 രൂപ വർധിപ്പിച്ച്​ രണ്ടരലക്ഷം രൂപയാക്കി. ഇത്തവണ അത്​ വീണ്ടും വർധിപ്പിച്ച്​ അഞ്ചരലക്ഷമാക്കി. ഒടുവിൽ ഫീസ്​ നിർണയിച്ച ഒാർഡിനൻസ്​ ത​െന്ന തിരുത്തിയതോടെ ആരോഗ്യവകുപ്പി​​െൻറ താളംതെറ്റിയെന്ന്​ തെളി​െഞ്ഞന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

Tags:    
News Summary - fever: kerala govt to publish white paper -oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.