കുമളി: സുരക്ഷാകാരണങ്ങളാൽ അണക്കെട്ടിലെ ഉദ്യോഗസ്ഥർക്കും പൊലീസിനും മാത്രം പ്രവേശനമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട്ടിലെ എൻജിനീയറിങ് വിദ്യാർഥികൾക്ക് 'ഫീൽഡ് വിസിറ്റിന് ' സൗകര്യം ഒരുക്കി തമിഴ്നാട് അധികൃതർ.
വ്യാഴാഴ്ച ഉച്ചയോടെയാണ് മധുരയിൽനിന്നുള്ള 30 അംഗ സംഘം രണ്ട് ബോട്ടിലായി അണക്കെട്ടിലെത്തിയത്. അണക്കെട്ടിെൻറ ചുമതലയിലുള്ള തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയർ സാം ഇർവിെൻറ നേതൃത്വത്തിലാണ് വിദ്യാർഥികൾ അണക്കെട്ട് സന്ദർശിച്ചത്.
മധുരയിലെ സ്റ്റാപ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഡയറക്ടർ തിലകവതിയുടെ നേതൃത്വത്തിലാണ് സംഘം സന്ദർശനത്തിന് എത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ട്, ബേബി ഡാം, സ്പിൽവേ എന്നിവിടങ്ങളെല്ലാം സന്ദർശിച്ച് ചിത്രങ്ങളെടുത്താണ് സംഘം മടങ്ങിയത്.
മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ സന്ദർശന ഘട്ടത്തിൽ ഏറെ നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ അണക്കെട്ടിെൻറ പരിസരത്ത് പ്രവേശിക്കാൻ മാധ്യമപ്രവർത്തകർക്കടക്കം അനുവാദമുള്ളൂ. ഇത്തരത്തിൽ നിയന്ത്രണം നിലനിൽക്കുന്ന സ്ഥലത്താണ് പഠനത്തിനെന്ന പേരിൽ 30 അംഗ സംഘത്തെ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.