അമ്പതുകാരിയെ ബലാത്സംഗം ചെയ്​ത്​​ കൊന്ന കേസ്​: 12 വർഷത്തിനുശേഷം പിടിയിലായ പ്രതിയുമായി തെളിവെടുപ്പ്​

കട്ടപ്പന: ഒറ്റക്ക് താമസിച്ചിരുന്ന അമ്പതുകാരിയെ ബലാത്സംഗം ചെയ്ത്​ കൊന്ന കേസിലെ പ്രതിയെ സ്ഥലത്ത്​ എത്തിച്ച്​ ക്രൈംബ്രാഞ്ച്​ സംഘം തെളിവെടുത്തു. കാഞ്ചിയാർ പള്ളിക്കവലയിൽ താമസിച്ചിരുന്ന കുഞ്ഞുമോൾ കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അറസ്​റ്റ്​ ചെയ്ത പ്രതി കൽക്കൂന്തൽ ഈട്ടിത്തോപ്പ് പതാലിപ്ലാവിൽ ഗിരീഷിനെയാണ്​ (38) ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പിന് കൊണ്ടുവന്നത്. 2008 ഒക്ടോബറിലാണ് പള്ളിക്കവലയിൽ ഒറ്റക്ക് താമസിച്ചിരുന്ന സ്​ത്രീ കൊല്ലപ്പെട്ടത്.

ക്രൂര ബലാത്സംഗത്തിനുശേഷം ഇവരെ കൊല്ലുകയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രതി ഗിരീഷിനെ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് സംഘം അറസ്​റ്റ്​ ചെയ്തത്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ ക്രൈംബ്രാഞ്ച് കസ്​റ്റഡിയിൽ വാങ്ങിയാണ് കാഞ്ചിയാറിൽ വെള്ളിയാഴ്​ച തെളിവെടുപ്പിന് എത്തിച്ചത്. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ്​ സ്ഥലത്ത്​ ഏറെപ്പേർ എത്തിയിരുന്നു. സംഭവം നടന്ന വീട്, കൊലപ്പെടുത്താനുപയോഗിച്ച ആയുധം ഒളിപ്പിച്ച സ്ഥലം, രക്ഷപ്പെട്ട വഴി ഇവയെല്ലാം പ്രതി പൊലീസിന് കാണിച്ചുകൊടുത്തു.

കുഞ്ഞുമോൾ കൊല്ലപ്പെട്ട്​ 12 വർഷം കഴിഞ്ഞാണ് പ്രതി അറസ്​റ്റിലാകുന്നത്. 2008ൽ നടന്ന കൊലപാതകം ഏറെ കോളിളക്കം സൃഷ്​ടിച്ചിരുന്നു. ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസി​െൻറ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താൻ സാധിക്കാതിരുന്നതിനെത്തുടർന്ന് നാട്ടുകാർ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. 2008 ഒക്ടോബറിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി പി.കെ. മധുവി​െൻറ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.

ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിച്ചശേഷം പ്രതിയെ ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചുവരുത്തി അറസ്​റ്റ്​ ചെയ്യുകയായിരുന്നു. രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ബലാത്സംഗശ്രമം തടഞ്ഞ കുഞ്ഞുമോളെ വീട്ടിലുണ്ടായിരുന്ന തവിയും വാക്കത്തിയും ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്​ മൊഴി നൽകിയത്. മുഖത്തും കഴുത്തിലും തലയിലുമേറ്റ പരിക്കാണ് മരണകാരണമായതെന്ന് പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

2002ൽ അയൽവാസിയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് 12 വർഷം ശിക്ഷിക്കപ്പെട്ടയാളാണ് ഗിരീഷ്. 2016ൽ സ്‌കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം എടുത്ത കേസ് വിചാരണയും നടന്നുവരുകയാണ്. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ഷി​േൻറാ പി. കുര്യൻ, എസ്.ഐമാരായ എം.പി. മോനച്ചൻ, സജി പോൾ, സിജു ജോസഫ്, സി.പി.ഒമാരായ ബിജേഷ്, അനീഷ്, പി.പി. ഫ്രാൻസിസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ സ്ഥലത്ത്​ എത്തിച്ച്​ തെളിവെടുത്തത്.

Tags:    
News Summary - Fifty-year-old woman raped and killed: Evidence taken with accused arrested after 12 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.