ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാൻ നിന്ന ആനകൾ തമ്മിൽ 'അടി'; രക്ഷകനായി മറ്റൊരു ആന - വി​ഡിയോ

തൃശൂർ: ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാൻ നിർത്തിയിരുന്ന ആനകളിലൊന്ന് മറ്റൊന്നിനെ കുത്തി ഇടഞ്ഞത് പരിഭ്രാന്തി പരത്തി. സംഭവം കണ്ട് നാട്ടുകാർ ചിതറിയോടി. കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു.

​വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് മന്ദാരം കടവിലാണ് സംഭവം. ഐനിക്കാട് എന്ന ആന മഹാദേവൻ എന്ന ആനയെ കുത്തുകയായിരുന്നു. തുടർന്ന് വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്നിരുന്ന മച്ചാട് ഗോപാലൻ എന്ന ആന ഐനിക്കാടിനെ കുത്തി. ഇതോടെ ഐനിക്കാട് ആന പെട്ടെന്ന് ശാന്തനായി. ഇതോടെ വൻ അപകടമാണ് ഒഴിവായത്.

ആറാട്ടിനെത്തിയ സ്ത്രീകളടക്കമുള്ള നിരവധി പേർ ആനകളുടെ പരാക്രമം കണ്ട് ചിതറിയോടി. ഇതിനിടയിലാണ് റോഡിൽനിന്നും രണ്ട് പേർ താഴേക്ക് വീണത്. ഇവരെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ബൈക്കിനും കേടുപാട് സംഭവിച്ചു.

ആനകൾ ഇടഞ്ഞതോടെ ആറാട്ട് എഴുന്നള്ളിപ്പ് അൽപ്പം നേരം വൈകിയാണ് നടത്തിയത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു ടി. തോമസന്‍റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു.


Tags:    
News Summary - fight between elephants; People go crazy, two injured - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.