തുറവൂർ (ആലപ്പുഴ): കോവിഡ് പശ്ചാത്തലത്തിൽ നാട് മുഴുവൻ ആശങ്കയിൽ കഴിയുേമ്പാൾ അയൽവാസികളായ സ്ത്രീകൾ തമ്മിൽ നടത ്തിയ പരസ്യമായ അടിക്കെതിരെ പൊലീസ് കേെസടുത്തു. വഴി തർക്കത്തെ തുടർന്ന് അയൽവാസികളായ സ്ത്രീകൾ കമ്പും തടിയും ഉപയോഗിച്ച് തമ്മിൽ തല്ലിയ സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കേസെടുത്തത്.
സിനിമയിലെ ഹാസ്യ രംഗങ്ങളെ ഓർമിക്കുന്ന തമ്മിലടി മൂത്തപ്പോൾ കളി കാര്യമായി. കുത്തിയതോട് സ്റ്റേഷൻ പരിധിയിലെ പാട്ടുകുളങ്ങരയിൽ പരസ്പരം തല്ലിയ സ്ത്രീകൾ നിലത്തുവീണു കിടന്നും അടികൂടി. തല്ല് മൂത്തതോടെ കൗമാരക്കാരായ മക്കളും പങ്കുചേർന്നു.
ഒടുവിൽ ആലപ്പുഴ ആർ.ഡി.ഒ സന്തോഷ് കുമാർ സ്ഥലം സന്ദർശിച്ച് താൽക്കാലിക വഴിയൊരുക്കി. വഴി തർക്കത്തെ തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് തല്ലിൽ കലാശിച്ചത്. ഇരുകൂട്ടരും നൽകിയ പരാതികളിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.