??????????? ????????? ?????????? ????????? ???????????? ?????????? ??????????? ???????????? ???????? ????? ????????????? ??????? ?????????? ????. ???????? ??? ??????????????.

മരണം വരെ പോരാട്ടം തുടരുമെന്ന് അഡ്വ. പര്‍വേസ് ആലം

കോഴിക്കോട്: ജീവന്‍െറ അവസാന കണിക വരെ നീതിക്കായി പോരാട്ടം തുടരുമെന്ന് ഭോപാല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല ഇരകളുടെ അഭിഭാഷകന്‍ അഡ്വ. പര്‍വേസ് ആലം, ജെ.എന്‍.യുവില്‍ കാണാതായ നജീബിന്‍െറ സഹോദരി സദഫ് മുഷറഫ് എന്നിവര്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച ജനാധിപത്യ പ്രതിരോധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. അഭിഭാഷനായ തനിക്ക് പോലും ഇരകളുടെ കുടുംബങ്ങളെയോ സഹതടവുകാരെയോ കാണാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പര്‍വേസ് ആലം പറഞ്ഞു.

കോടതിയുടെ അനുമതിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹരജി നല്‍കി. ഇത് കോടതി അംഗീകരിക്കാതിരുന്നതോടെ 20 മിനിറ്റ് മാത്രമേ കാണാന്‍ പറ്റൂ എന്നായി. ഇതും കോടതി തള്ളി.

എന്നാല്‍, ഈ ഉത്തരവുമായി ജയിലില്‍ പോയപ്പോള്‍, ജയിലിലുള്ളവരുടെ കുടുംബക്കാരന്‍ എന്ന നിലയില്‍ വേണമെങ്കില്‍ കാണാം എന്നായിരുന്നു ജയില്‍ അധികൃതരുടെ നിലപാട്. നീതിക്ക് വേണ്ടി വാദിക്കുന്നതുപോലും കുറ്റകൃത്യമായി മാറുകയാണ്.  ഏറ്റുമുട്ടല്‍കൊലക്ക് ശേഷം ഭോപാല്‍ ജയിലിലുള്ള 21 പേര്‍ക്ക് കുളിക്കാന്‍ പോലും ജലം നല്‍കുന്നില്ല. ഇരകള്‍ക്കുവേണ്ടി ഇതുവരെ ഫീസ് വാങ്ങാതെയാണ് വാദിച്ചതെന്നും പര്‍വേസ് ആലം പറഞ്ഞു.

ഒരുദിവസം ജെ.എന്‍.യുവില്‍ എ.ബി.വി.പിക്കാരുടെ ക്രൂരമര്‍ദനമേറ്റ് കിടന്ന തന്‍െറ മൂത്ത സഹോദരനെതിരെ എസ്.എഫ്.ഐക്കാര്‍ പോലും എതിര്‍സാക്ഷ്യമാണ് നല്‍കിയതെന്ന് നജീബിന്‍െറ സഹോദരി സദഫ് മുഷറഫ് പറഞ്ഞു. അവന്‍ അപകടത്തിലാണെന്നറിഞ്ഞ് മാതാവ് കോളജില്‍ എത്തുമ്പോഴേക്കും കാണാതായിരുന്നു. മാതാവിന്‍െറ മൊഴികളും കാണാതായ പരാതി പോലും എഫ്.ഐ.ആറില്‍ ചേര്‍ത്തില്ല. നട്ടെല്ല് നിവര്‍ത്തി സംസാരിക്കുകയാണ് ഫാഷിസത്തിനെതിരായ പ്രാഥമിക സമരമെന്നും അവര്‍ പറഞ്ഞു.

Tags:    
News Summary - fight until death advt parves aalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.