തിരുവനന്തപുരം: ചലച്ചിത്ര ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള ചലച്ചിത്ര അക്കാദമിയുടെ 2020ലെ റിസർച്ച് ഗ്രാൻറിന് മാധ്യമം കോഴിക്കോട് യൂനിറ്റ് സീനിയർ സബ് എഡിറ്റർ ഷെബീൻ മഹ്ബൂബും സബ് എഡിറ്റർ സഫ്വാൻ റാഷിദും അർഹരായി. 25000 രൂപയാണ് ഗ്രാൻറ്.
'ഭാഷാഭേദവും സിനിമയും: മലയാള സിനിമയിലെ മുസ്ലിം കഥാപാത്രങ്ങളെ മുൻനിർത്തി ഒരു പഠനം' എന്ന വിഷയത്തിൽ ഗവേഷണത്തിനാണ് ഷെബീന് ഗ്രാൻറ് ലഭിച്ചത്. 'സൂഫിസത്തിെൻറ സ്വാധീനം മലയാള സിനിമയിൽ' എന്നതാണ് സഫ്വാെൻറ ഗവേഷണ വിഷയം. സിനോപ്സിസ് മുല്യനിർണയത്തിെൻറയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിൽ ഡോ. സി.എസ്. വെങ്കിടേശ്വരൻ, വി.കെ. ജോസഫ്, ജി.പി. രാമചന്ദ്രൻ, ഡോ. പി.എസ്. രാധാകൃഷ്ണൻ, ഡോ. കിഷോർ റാം, ഡോ. ആശ അച്ചി ജോസഫ്, ഡോ. ദർശന ശ്രീധർ മിനി എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
245 സിനോപ്സിസുകളാണ് ഇത്തവണ മൂല്യനിർണയത്തിന് എത്തിയത്. ഇതിൽ ആദ്യ 26 റാങ്കുകാർക്ക് 50000 രൂപയുടെ ഫെലോഷിപ്പും തുടർന്നുള്ള 14 റാങ്കുകാർക്ക് റിസർച്ച് ഗ്രാൻറും ലഭിച്ചു. ഒന്നാം റാങ്ക് നേടിയ അനിറ്റ ഷാജിക്ക് പി.കെ. റോസി ഫെലോഷിപ്പും രണ്ടാം റാങ്ക് നേടിയ ഡോ. കെ. ദിവ്യക്ക് ലെനിൻ രാജേന്ദ്രൻ ഫെലോഷിപ്പും മൂന്നാം റാങ്ക് നേടിയ രാജരാജേശ്വരി അശോകിന് പി.കെ. നായർ ഫെലോഷിപ്പും ലഭിച്ചു.
മലപ്പുറം പെരിമ്പലം സ്വദേശിയായ ഷെബീൻ മഹ്ബൂബ് 2010 മുതൽ മാധ്യമം പത്രാധിപ സമിതിയംഗമാണ്. പെരിമ്പലം അമ്പലപ്പറമ്പൻ മഹ്ബൂബിെൻറയും തറയിൽ സൗദത്തിെൻറയും മകനായ ഷെബീന് കേരള യുവജനക്ഷേമ ബോഡിെൻറ യുവ പ്രതിഭ പുരസ്കാരം, നിയമസഭ മാധ്യമ പുരസ്കാരം, അംബേദ്കർ മാധ്യമ പുരസ്കാരം, കേരള മീഡിയ അക്കാദമി റിസർച്ച് ഫെലോഷിപ്പ്, കേരളീയം പരിസ്ഥിതി മാധ്യമ െഫലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. താജുന്നീസ ആണ് ഭാര്യ. മക്കൾ: അശിയ മിൻജന്ന, അയ്കിസ് മഹ്ബൂബ.
മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയായ സഫ്വാൻ റാഷിദ് 2016 മുതൽ മാധ്യമം പത്രാധിപ സമിതിയംഗമാണ്. പരേതനായ പുല്ലാണി സലീമിെൻറയും ഖദീജയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.