കൊച്ചി: യുവനടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ തേടി പൊലീസ് അരിച്ചുപെറുക്കുന്നു. പ്രധാന പ്രതി പള്‍സര്‍ സുനി, വിജീഷ് എന്നിവര്‍ ഒളിവില്‍ തങ്ങിയ വാഗമണ്‍, കോലഞ്ചേരി എന്നിവിടങ്ങളിലത്തെിച്ച് പൊലീസ് തെളിവെടുത്തെങ്കിലും മൊബൈല്‍ ഫോണ്‍ സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ വലിച്ചെറിഞ്ഞുവെന്നാണ് സുനിയുടെ മൊഴി. ഇത് കണ്ടത്തൊതെ കേസില്‍ മുന്നോട്ട് പോകാനാവില്ളെന്നതാണ് പൊലീസിനെ കുഴക്കുന്നത്. നിലവില്‍ പൊലീസ് കണ്ടെടുത്ത മൊബൈല്‍ ഫോണുകള്‍, ടാബ്ലറ്റ് കമ്പ്യൂട്ടര്‍, പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡുകള്‍ എന്നിവ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. പരിശോധന ഫലം വൈകാതെ ലഭിച്ചേക്കും.
പ്രതികള്‍ തങ്ങിയ വാഗമണ്ണിലാണ് തിങ്കളാഴ്ച ആദ്യം തെളിവെടുപ്പ് നടത്തിയത്. സുനിയെയും വിജീഷിനെയും വാഗമണ്ണിലും പിന്നീട് സുനിയെ മാത്രം കോലഞ്ചേരിയിലും എത്തിച്ച് തെളിവെടുക്കുകയായിരുന്നു. സംഭവശേഷം കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിന്നീട് വാഗമണ്ണില്‍ എത്തിയിരുന്നു. ഇവിടെ ഇവര്‍ ഭക്ഷണം വാങ്ങിയ ഹോട്ടലിന്‍െറ ഉടമ ഇരുവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനുശേഷമാണ് കോലഞ്ചേരിയിലത്തെിച്ച് തെളിവെടുത്തത്. കീഴടങ്ങുന്നതിന് തലേന്ന് കോലഞ്ചേരിയില്‍ തങ്ങിയതായി സുനി വെളിപ്പെടുത്തിയിരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജിന് സമീപം സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍െറ മൂന്നാം നിലയിലാണ് അന്വേഷണസംഘം പ്രതിയുമായി തെളിവെടുത്തത്. തിങ്കളാഴ്ച വൈകുന്നേരം നാലോടെ രണ്ടു വാഹനങ്ങളിലായാണ് സംഘം എത്തിയത്. തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു.
ഞായറാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത കോയമ്പത്തൂരില്‍ ഇവരെ സഹായിച്ച കണ്ണൂര്‍ സ്വദേശി ചാര്‍ളിയെ ചോദ്യം ചെയ്തുവരുകയാണ്. കേസില്‍ നാല് പ്രതികളെക്കൂടി വിശദമായ ചോദ്യംചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ആദ്യ ദിവസംതന്നെ പിടിയിലായ, നടി സഞ്ചരിച്ച കാര്‍ ഓടിച്ച മാര്‍ട്ടിന്‍ ആന്‍റണിയെയും വടിവാള്‍ സലിം, പ്രദീപ്, തമ്മനം സ്വദേശി മണികണ്ഠന്‍ എന്നിവരെയുമാണ് കസ്റ്റഡിയില്‍ വാങ്ങിയത്. മൊബൈല്‍ ഫോണ്‍ കണ്ടത്തൊനും ദൃശ്യങ്ങള്‍ ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും ഇവരെയും കസ്റ്റഡിയില്‍ ലഭിക്കണമെന്ന പൊലീസിന്‍െറ ആവശ്യം ആലുവ ഒന്നാം ക്ളാസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (രണ്ട്) മജിസ്ട്രേറ്റ് ജോണ്‍ വര്‍ഗീസ് അംഗീകരിക്കുകയായിരുന്നു.
അതേസമയം, നടിയെ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിലെ മുഖ്യ ആസൂത്രകന്‍ പള്‍സര്‍ സുനിയാണെന്നും തങ്ങളെ കേസില്‍ കുടുക്കിയതാണെന്നും പ്രതികള്‍ പറഞ്ഞു. വാഹനത്തില്‍ ആരാണെന്ന് പോലും അറിയില്ലായിരുന്നുവെന്നും പ്രതികള്‍ പറഞ്ഞു. മാര്‍ച്ച് നാലുവരെയാണ് കസ്റ്റഡി അനുവദിച്ചത്. പൊലീസ് ദേഹോപദ്രവം ഏല്‍പിക്കുന്നതായി മാര്‍ട്ടിന്‍ പരാതിപ്പെട്ടതിനത്തെുടര്‍ന്ന് വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.