സമൂഹ മാധ്യമങ്ങളിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് സിനിമ താരങ്ങളും സംവിധായകരും

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ സമൂഹ മാധ്യമങ്ങളിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് മലയാള സിനിമ താരങ്ങളും സംവിധായകരും. നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, കനി കുസൃതി, ദിവ്യപ്രഭ, സംവിധായകരായ ആഷിഖ് അബു, ജിയോ ബേബി, കമൽ കെ.എം, ഗായകരായ സൂരജ് സന്തോഷ്, രശ്മി സതീഷ് തുടങ്ങിയവരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് നിലപാടറിയിച്ചത്.

Full View

'നമ്മുടെ ഇന്ത്യ' എന്ന കുറിപ്പോടെയാണ് പാർവതി ഭരണഘടനയുടെ ആമുഖം പങ്കുവെച്ചത്. 'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്ന കുറിപ്പോടെയായിരുന്നു റിമ കല്ലിങ്കൽ ആമുഖം പോസ്റ്റ് ചെയ്തത്. പോസ്റ്റുകൾക്ക് താഴെ ‘ജയ് ശ്രീരാം’ കമന്റുകളുമായും ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രങ്ങളുമായും സംഘ്പരിവാർ അണികൾ രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ, രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്ക് കൊളുത്തിയും ആചരിക്കണമെന്ന ഗായിക കെ.എസ് ചിത്രയുടെ ആഹ്വാനത്തെ വിമർശിച്ച് രംഗത്തെത്തിയതിനെ തുടർന്ന് സംഘ്പരിവാറിന്റെ സൈബർ ആക്രമണത്തിനിരയായ ഗായകൻ സൂരജ് സന്തോഷും സമൂഹ മാധ്യമങ്ങളിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചു. 

Tags:    
News Summary - Film stars and directors shared the preamble of the constitution on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.