കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട കുറുമർ കോളനിയിലെ മങ്കളബസുവന്‍റെ ബന്ധുക്കൾ വിലപിക്കുന്നു

നാലു പേരെ കൊന്നു; ഒടുവിൽ നരഭോജി കടുവയെ കൊല്ലാൻ ഉത്തരവ്​

ഗൂഡല്ലൂർ: നാലു പേരെ കൊന്ന നരഭോജി കടുവയെ അവസാനം വെടിവെച്ചുകൊല്ലാൻ വനംവകുപ്പ് ഉത്തരവിട്ടു. മസിനഗുഡിയിൽ മങ്കള ബസവനും ഗൗരി എന്ന സ്ത്രീയേയും മുതുമല പഞ്ചായത്തിൽ കുഞ്ഞികൃഷ്ണനേയും ദേവൻ എസ്റ്റേറ്റിൽ ചന്ദ്രൻ എന്നെ തൊഴിലാളി യേയുമാണ് കടുവ കൊന്നത്.


മസിനഗുഡിയിലെ ഗൗരി എന്ന സ്ത്രീയെ കടുവ കൊന്നത് ഇക്കൂട്ടത്തിൽ പെടുത്താതെ ഇതുവരെ രണ്ടു പേരെ മാത്രമാണ് കടുവ കൊന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് കടുവയെ പിടികൂടി ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിൽ എത്തിക്കാനായിരുന്നു വ്യാഴാഴ്ച വരെ ഉണ്ടായ ഉത്തരവ്.

വെള്ളിയാഴ്ച മങ്കള ബസുവനെ കൊന്നതോടെ ജനരോക്ഷം ശക്തമാവാൻ സാധ്യത മുന്നിൽ കണ്ടാണ്​  കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ടത്​.

Tags:    
News Summary - Finally ordered to kill the man-eating tiger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.