തേ​ക്ക​ടി ത​ടാ​ക​തീ​ര​ത്ത് ക​ണ്ട പു​ലി

ഓണം ‘കളറാക്കാൻ’ ഒടുവിൽ ഒറിജിനൽ പുലിയും ഇറങ്ങി

കുമളി: ഓണാഘോഷം ആവേശത്തിലെത്തിച്ച് നാട്ടിൽ നിറം പൂശിയ പുലികൾ വിലസുന്നതിനിടെ തിരുവോണം കളറാക്കാൻ നാട്ടുകാരുടെ കൺമുന്നിലേക്ക് കാടിറങ്ങി പുലിതന്നെ എത്തി. പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ തേക്കടിയിൽ ഓണാഘോഷത്തിനെത്തിയ വിനോദ സഞ്ചാരികൾക്കാണ് യഥാർഥ ‘പുലികളി’ കാണാനായത്.

തേക്കടി തടാകത്തിലെ ബോട്ട് സവാരിക്കിടെ തടാകത്തിലെ കൂനമ്മാവ് ഭാഗത്താണ് പുലിയെ കണ്ടത്. തടാകതീരത്തുകൂടി വെയിൽ കാഞ്ഞ് നടക്കുന്ന പുലി സഞ്ചാരികളുടെ സന്തോഷം ഇരട്ടിയാക്കി. ഏറെ അപൂർവമായി മാത്രമാണ് പുലി, കടുവ, കരടി എന്നിവയെ തടാകതീരത്ത് കാണാനാവുക. കഴിഞ്ഞദിവസം ബോട്ട് സവാരിക്കിടെ പലതവണ സഞ്ചാരികൾക്ക് പുലിയെ കാണാനായത് ഏറെ ആഹ്ലാദം പകർന്നു.

ഓണ അവധിക്കാലം ആഘോഷിക്കാൻ തേക്കടിയിലെത്തിയ വിദേശ, സ്വദേശ വിനോദ സഞ്ചാരികൾക്ക് നാട്ടിലെ പുലികളിക്കൊപ്പം കാട്ടിലെ പുലിയെ നേരിൽ കാണാനായത് നിറഞ്ഞ സന്തോഷമാണ് പകർന്നത്.

Tags:    
News Summary - Finally, the original leopard came down to make Onam 'colorful'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.