തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ച സി.എ.ജി റിപ്പോർട്ട് പുറത്തുവിട്ട സംഭവത്തിൽ പ്രതിപക്ഷമുയർത്തിയ രാജി ആവശ്യം തള്ളി മന്ത്രി ഡോ. തോമസ് െഎസക്. നടപടിക്രമത്തിൽ പിഴവുണ്ടായെങ്കിൽ നിയമസഭയിൽ ചർച്ച ചെയ്യാം. സ്പീക്കർ വിധിക്കുന്ന എന്ത് ശിക്ഷയും ഏറ്റുവാങ്ങാം. സി.എ.ജി രാഷ്ട്രീയം കളിക്കാനിറങ്ങരുതെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
കരടായാലും അന്തിമമായാലും എന്താണ് ഇത്ര പവിത്രത? േനരത്തേ ഇല്ലാത്തത് ആയതുകൊണ്ടാണ് കരെടന്ന് പറഞ്ഞത്. തെറ്റിദ്ധരിപ്പിച്ചിട്ടില്ല. ഭരണഘടനാ സ്ഥാപനങ്ങളെ ബി.ജെ.പി ദുരുപയോഗം ചെയ്യുന്നു. കോൺഗ്രസ് കാലത്ത് ഇങ്ങനെ സംഭവിച്ചിട്ടില്ല. ഭരണഘടനയിൽ സ്ഥാനമുണ്ടെന്ന് കരുതി സി.എ.ജിക്ക് എന്തും ചെയ്യാനാകില്ല. സ്ഥാനത്തിെൻറ വലുപ്പം അറിഞ്ഞ് പ്രവർത്തിക്കണം. സി.എ.ജി കിഫ്ബി മോഡൽ പരിശോധിക്കണമായിരുന്നു. ബജറ്റിൽനിന്ന് ഇത്രയും പദ്ധതികൾ ചെയ്യാനാകില്ല. യു.ഡി.എഫ് കാലത്തും കിഫ്ബി വഴി എടുത്തത് സർക്കാർ വായ്പയായി കാണിച്ചിട്ടില്ല. അേത രീതിയാണ് കിഫ്ബി തുടരുന്നത്. നടപ്പാക്കുേമ്പാൾ ബജറ്റ് പ്രസംഗത്തിൽ പറയാത്തത് പാടില്ല. ബജറ്റിൽ പറഞ്ഞതാണ് ചെയ്യുന്നത്. ഇത് ഒാൺ ബജറ്റാണ്. ഒാഫ് ബജറ്റല്ല. കിഫ്ബി കേരളത്തിെൻറ വികസനത്തിൽ കൈയൊപ്പിട്ടു. ഇത് മനസ്സിലാക്കാെത ചിലർ വിമർശിക്കുന്നു. രണ്ടാമത്തെ കൂട്ടർ മനസ്സിലാക്കി വിമർശിക്കുന്നെന്നും മന്ത്രി പറഞ്ഞു. മസാല ബോണ്ട് സമാഹരണം ഭരണഘടനാ വിരുദ്ധമാണെന്ന വിമർശനമടങ്ങുന്ന കരട് സി.എ.ജി ധനവകുപ്പിനെ അറിയിച്ചതായി സൂചനയുണ്ട്.
സർക്കാറിനെ അറിയിക്കാതെ സി.എ.ജി അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയെന്നായിരുന്നു ധനമന്ത്രിയുടെ വാദം. കരട് റിപ്പോർട്ടിലില്ലാത്ത നാല് പേജ് ഡൽഹിയിൽനിന്ന് കൂട്ടിച്ചേർത്തതാണെന്നും ഗൂഢാലോചനയാണെന്നുമാണ് മന്ത്രി ആലപ്പുഴയിൽ ആരോപിച്ചത്. മസാല ബോണ്ട് വിഷയം കൂടി ഉൾപ്പെടുന്ന റിേപ്പാർട്ടിന് അന്തിമരൂപം നൽകും മുമ്പ് ധനവകുപ്പുമായി സി.എ.ജി ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തിയിരുന്നു. റിപ്പോർട്ട് അംഗീകാരത്തിന് ഡൽഹിക്കയച്ചു. കേരളം അനുവദിക്കപ്പെട്ട വായ്പാ പരിധി ലംഘിെച്ചന്ന് ഡൽഹിയിലെ ഉദ്യോഗസ്ഥർ നിലപാെടടുത്തു. വിദേശത്തുനിന്നുള്ള കടമെടുപ്പ് തെറ്റാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടാൻ കേരളത്തിലെ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. മാറ്റം വരുത്തി റിപ്പോർട്ട് ധനവകുപ്പിനും നൽകി. കോർപറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് ഇത് ബാധകമല്ലെന്ന് മറുപടിയും നൽകി. എന്നാൽ, സി.എ.ജി നിലപാട് മാറ്റിയില്ല. ഇത് അന്തിമ റിപ്പോർട്ടായി വരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.