പാലക്കാട്: ഗുരുതര സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കുടിശ്ശികയായ എച്ച്.ടി ഉപയോക്താക്കളുടെ വൈദ്യുതി കണക്ഷൻ വിഛേദിക്കാൻ കെ.എസ്.ഇ.ബി ഉത്തരവ്. ബുധനാഴ്ച വൈകീട്ടാണ് സെ്കഷൻ ഓഫിസുകളിലെ അസി. എഞ്ചിനീയർമാർക്ക് വാട്സ് ആപ്പ് മെസേജായി മേലധികാരികളിൽ നിന്ന് നിർദേശമെത്തിയത്.
സ്വകാര്യ ആശുപത്രികൾ, സർക്കാർ ലാബുകൾ, മെഡിക്കൽ കോളജ് ഓഫിസുകൾ ഉൾപ്പെടെ കുടിശ്ശികയുള്ള സ്ഥാപനങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്ന് സന്ദേശത്തിൽ പറയുന്നു. ഉടൻ വിവരം ഉപയോക്താക്കൾക്ക് കൈമാറാനും നിർദേശിച്ചിട്ടുണ്ട്.
വൈദ്യൂതി ആവശ്യകത കൂടുതലുള്ള എച്ച്.ടി ഉപയോക്താക്കളെയാണ് കുടിശ്ശിക മുന്നറിയിപ്പ് അറിയിക്കാൻ നിർദേശിച്ചിട്ടുള്ളത്. ഫെബ്രുവരി 24,25 തിയതി വരെയാണ് വൈദ്യുതി വിഛേദിക്കാനുള്ള സമയപരിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.