തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അന്വേഷിക്കും. ഡ ി.ജി.പി ലോക്നാഥ് ബെഹ്റയാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. കോടതി നിർദേശത്തെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന െ ഏൽപ്പിച്ചത്. കേരളത്തിന് പുറത്ത് ഒരു സ്ഥാപനത്തിൽ ഉടമസ്ഥാവകാശമുള്ളതായി വിശ്വസിപ്പിച്ച് പങ്കാളിത്ത കരാറുണ്ടാക്കി മലപ്പുറം സ്വദേശിയായ പ്രവാസി വ്യവസായിയിൽ നിന്ന് നിലമ്പൂർ എം.എൽ.എ പി.വി. അൻവർ 50ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്.
മഞ്ചേരി പൊലീസ് സ്റ്റേഷനിൽ 2017 ഡിസംബർ 21ന് രജിസ്റ്റർ ചെയ്ത കേസിൽ ശരിയായ വിധത്തിൽ അന്വേഷണം നടക്കുന്നില്ലെന്നും എം.എൽ.എയെ സംരക്ഷിക്കാൻ കുറ്റപത്രം പോലും സമർപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരനായ മലപ്പുറം പട്ടർകടവ് സ്വദേശി സലിം നടുത്തൊടി ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയത്.
പി. വി അൻവർ നൽകിയ പുനപരിശോധനാ ഹരജി ഡിസംബർ അഞ്ചിന് ഹൈകോടതി തള്ളിയിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജസ്റ്റിൻ അബ്രഹാമിനാണ് അന്വേഷണ ചുമതല. കേസുമായി ബന്ധപ്പെട്ട് മംഗലാപുരം ബെൽത്തങ്ങാടിയിലുള്ള സ്ഥാപനവും കർണാടകയിലെ ഓഫീസുകളും അന്വേഷണ സംഘം അടുത്ത ആഴ്ച സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.