നെടുമ്പാശ്ശേരി: പ്ലസ് ടു കോഴക്കേസിൽ ഹൈകോടതി വിധിക്കുശേഷം തന്നെ സ്വാധീനിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിൽ പേരുള്ളയാളാണെന്ന് മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജി. എന്നാൽ, മര്യാദയുടെ പേരിൽ അയാളുടെ പേര് പറയുന്നില്ലെന്നും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വാർത്താലേഖകരോട് അദ്ദേഹം പറഞ്ഞു.
പിണറായിക്കെതിരെ നിരന്തരം ആരോപണങ്ങളുന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഇടനിലക്കാരൻ മുന്നോട്ടുവെച്ച ആവശ്യം. അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ മാനേജ്മെൻറ് തനിക്ക് കൈക്കൂലി തന്നുവെന്ന കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം ലഭിച്ചതാണ്. എന്നിട്ടും സുപ്രീം കോടതി വരെ കേസ് നടത്താൻ ഖജനാവിൽനിന്ന് ഒന്നരക്കോടിയോളം രൂപ ചെലവിട്ടു.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ നിരന്തരം ആരോപണങ്ങളുന്നയിച്ചതിന്റെ പകയാണ് ഇതിന് കാരണം. ഖജനാവിൽനിന്ന് കേസിനായി ധൂർത്തടിച്ച പണം മുഖ്യമന്ത്രി തിരിച്ചടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.