കെ.എസ്.ആര്‍.ടി.സിക്ക് വീണ്ടും കൈത്താങ്ങ്, 128.54 കോടി അനുവദിച്ചു; പുതിയ ഡീസല്‍ ബസുകള്‍ക്ക് 92 കോടി

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ നാലാം ബജറ്റിലും കെ.എസ്.ആര്‍.ടി.സിക്ക് ധനസഹായം അനുവദിച്ചു. 128.54 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ വകയിരുത്തിയത്.

കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാൻ 92 കോടി രൂപ ബജറ്റിൽ മാറ്റിവെച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 4917.92 കോടി സർക്കാർ അനുവദിച്ചു.

കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ വലിയ സഹായമാണ് ചെയ്യുന്നത്. ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ പരിഷ്കാരമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

കൊച്ചി മെട്രോക്ക് 239 കോടി രൂപയും കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളില്‍ സോളാർ ബോട്ട് വാങ്ങാൻ 5 കോടിയും ബജറ്റിൽ അനുവദിച്ചു.

Tags:    
News Summary - Financial Support again to KSRTC; 128.54 crore has been sanctioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.