‘വിശ്വാസത്തെ വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തി’; പൂരം കലക്കലിലെ എ​ഫ്.​ഐ.​ആ​ർ വിവരങ്ങൾ പുറത്ത്

തൃ​ശൂ​ർ: പൂ​രം ക​ല​ങ്ങിയ സംഭവത്തിൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​ം തൃ​ശൂ​ർ ഈ​സ്റ്റ് പൊ​ലീ​സ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്ത്. പൂ​രാ​ഘോ​ഷം ത​ട​സപ്പെ​ടു​ത്താ​ൻ മ​ന​ഃപൂ​ർ​വം ശ്ര​മ​മു​ണ്ടാ​യെ​ന്നും ഒരു വിഭാഗത്തിന്‍റെ വിശ്വാസത്തെ വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നും എ​ഫ്.​ഐ.​ആ​റി​ൽ പ​റ​യു​ന്ന​ു.

മലപ്പുറം സൈബർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഐ.സി ചിത്തിരഞ്ജനാണ് പരാതിക്കാരൻ. പൂരം കലക്കിയത് അന്വേഷിക്കുന്ന എ.ഡി.ജി.പി വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനാണ് ചിത്തിരഞ്ജൻ. പരാതിയുടെ ഉറവിടം ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്ഐആറിൽ പറയുന്നു.

പൂ​രം ക​ല​ക്ക​ൽ അ​ന്വേ​ഷി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തെ നേ​ര​ത്തെ അ​ന്വേ​ഷ​ണ ചു​മ​ത​ല ഏ​ൽ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​ത് അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​തി​സ​ന്ധി​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ന​ട​പ​ടി. പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​ന് അ​നു​സൃ​ത​മാ​യാ​കും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ആ​രെ​യൊ​ക്കെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക.

പൂ​രം ക​ല​ക്കിയ സംഭവത്തിൽ ത്രിതല അന്വേഷണമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോർട്ടാണ് എ.ഡി.ജി എം.ആർ അജിത് കുമാർ നൽകിയത്. എന്നാൽ, എ.ഡി.ജി.പിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് ഡി.ജി.പി നൽകിയത്. ഇത് വലിയ വിമർശനത്തിനാണ് വഴിവെച്ചത്.

പൂ​രം ക​ല​ങ്ങി​യി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരാതിയിൽ പൊ​ലീ​സ് കേ​സെ​ടു​ത്തത്. എ​ഫ്.​ഐ.​ആ​റി​ൽ ആ​രു​ടെ​യും പേ​രി​ല്ലാ​തെ​യാ​ണ് കേ​സ്.

Tags:    
News Summary - FIR information out in Thrissur Pooram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.