കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് 1.81 കോടി പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി ).
ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഗുരുതര പരിസ്ഥിതി മലിനീകരണമുണ്ടായെന്ന് കാണിച്ചാണ് കോർപറേഷന് കാരണം കാണിക്കൽ നോട്ടീസും പിഴയും ചുമത്തിയത്.
കാണിക്കൽ നോട്ടീസിന് 15 ദിവസത്തിനകം മറുപടി നൽകണം. പ്ലാന്‍റിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായി. ഫയർ ഹൈഡ്രന്‍റുകൾ പ്രവർത്തിച്ചിട്ടില്ല. ഖരമാലിന്യസംസ്‌കരണം കൃത്യമായി നടത്താൻ കൊച്ചി നഗരസഭക്ക് കഴിഞ്ഞിട്ടില്ലെന്നും പി.സി.ബി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.