കോട്ടയം: കോട്ടയം ചന്തക്കടവിൽ നാലു നിലക്കെട്ടിടത്തിലെ ബേക്കറി ഉൽപന്ന നിർമാണസാധനങ്ങളുടെ മൊത്തവിതരണ കേന്ദ്രത്തിന് തീപിടിച്ച് കോടികളുടെ നഷ്ടം. തീപടരുേമ്പാൾ മുകളിലത്തെ നിലയിൽ ഉറക്കത്തിലായിരുന്ന കെട്ടിടമുടമയുടെ കുടുംബത്തെ സമീപത്തെ പത്രസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനും വഴിയാത്രക്കാരും വിളിച്ചു ണർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ 13 ഫയർ ഫോഴ്സ് യൂനിറ്റ് നാലരമണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗോഡൗണിെൻറ പിൻഭാഗെത്ത അഞ്ച് ഫ്രീസറുകളിൽ ഒന്നിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപടരാൻ കാരണമെന്നാണ് പ്രാഥമികനിഗമനം.
ഞായറാഴ്ച പുലർച്ച അഞ്ചിന് പാനിയക്കുളങ്ങര പി.ആർ. രഞ്ജിത്തിെൻറ ഉടമസ്ഥതയിലുള്ള അന്ന ട്രേഡേഴ്സിനാണ് തീപിടിച്ചത്. സമീപവാസികളും 70 അഗ്നിശമന സേനാംഗങ്ങളും മണിക്കൂറുകൾ പ്രയത്നിച്ച് രാവിലെ ഒമ്പതരയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഒന്നരവർഷം മുമ്പാണ് പുതിയകെട്ടിടം പണിത് രഞ്ജിത് കച്ചവടവും കുടുംബസമേതം താമസവും തുടങ്ങിയത്. ക്രിസ്മസ് സീസൺ മുന്നിൽകണ്ട് വെച്ചിരുന്ന 95 ലക്ഷം രൂപയുടെ സാധനങ്ങൾ പൂർണമായും നശിച്ചതായി രഞ്ജിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.