മലപ്പുറം: എടവണ്ണ പന്നിപ്പാറ തുവ്വക്കാടിൽ ടിന്നർ, സീലർ ഗോഡൗണിന് തീപിടിച്ചു. തുവ്വക്കാടിലെ കല്ലിങ്ങാ തൊടിയിലെ പി.പി. ഇല്യാസിന്റെ ഉടമസ്ഥതയിലുള്ള പെയിൻറ് അനുബന്ധ സാധനങ്ങളുടെ ഗോഡൗണിനാണ് ശനിയാഴ്ച ഉച്ചക്ക് 1:30 ടെയോടെ തീ പിടിച് ചത്. ഗോഡൗൺ പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിനകത്ത് കെമിക്കലുമായി നിർത്തിയിട്ടിരുന്ന രണ്ടു ടാങ്കർ ലോറികളു ം വൻ സ്ഫോടനത്തോട് കൂടി പൂർണ്ണമായി കത്തി നശിച്ചു.സമീപത്തെ വീടിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങളും അഗ്നിക്കിരയായി.
ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തുണ്ടായ തി പിടിത്തം ജനങ്ങളിൽ ഏറെ പരിഭ്രാന്തിയും ഭീതിയും സൃഷ്ടിച്ചു.അടുത്ത വീടുകളിലേക്കും മറ്റും തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പരിസരമാകെ പുകയിൽ മൂടിയിരിക്കുകയാണ്. ഗോഡൗണിൽ 181000 ലിറ്റർ ടിന്നർ സൂക്ഷിക്കാൻ സാധിക്കുന്ന ഭൂഗർഭ അറയുണ്ട്. ഇതിന് തീ പിടിച്ച് വലിയ പൊട്ടിത്തെറി ഉണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ. കരിപ്പൂർ വിമാനത്താവളത്തിലെ വലിയ ഫയർഫോഴ്സ് മുതൽ ജില്ലയിലെയും അയൽ ജില്ലയിലെയും പതിനാറോളം ഫയർ യൂണിറ്റുകളും പൊലീസ് സന്നാഹങ്ങളും ട്രോമാകെയർ, എമർജൻസി റസ്ക്യൂ ഫോഴ്സ് ,നാട്ടുകാർ തുടങ്ങിയവർ തീ നിയന്ത്രണ വിധേയമാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു കിലോമീറ്റർ ദൂര പരിധിയിലുള്ള വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ടിന്നറും സീലറും നിർമ്മിക്കാൻ പെട്രോളിയം ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നതിനാൽ തീ ആളിപടരാനും ശക്തി പ്രാപിക്കാനും കാരണമായതായി അഗ്നിശമന വിദഗ്ദർ പറയുന്നു. ശക്തമായ ചൂടും ഗന്ധത്തോടെയുള്ള പുകയും തീ അണക്കാൻ തടസമായി.
നിലവിൽ ആർക്കും അപകടം പറ്റിയതായി റിപ്പോർട്ടില്ല. പൊട്ടിത്തെറിക്ക് സാധ്യതയുള്ളതിനാല്‍ ആളുകള്‍ സ്ഥലത്ത് നിന്ന് മാറി നില്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് അധികൃതര്‍. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.