ഏറ്റുമാനൂര്‍: എം.സി റോഡില്‍ കാരിത്താസ് ജങ്ഷന് സമീപത്തെ വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടിത്തം. റിലയന്‍സ് പെട്രോള്‍ പമ്പിന് സമീപം എൽബ ബെഡ് എംബോറിയത്തിെൻറ രണ്ടു കെട്ടിടങ്ങളാണ് അഗ്നിക്കിരയായത്. ബെഡ്, റെക്സിന്, കര്ട്ടന് തുണികള്‍ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനമാണിത്. അഗ്നിബാധയുണ്ടായ കെട്ടിടത്തിന് തൊട്ടുചേര്‍ന്ന് പെട്രോള്‍ പമ്പുള്ളത് നാട്ടുകാരെ മൂന്നുമണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തി.
ശനിയാഴ്ച രാവിലെ 11.15നാണ് സംഭവം. വ്യാപാരസ്ഥാപനത്തിെൻറ പിന്നില്‍നിന്ന് പുക ഉയരുന്നത് പെട്രോള്‍ പമ്പിലെ ജീവനക്കാരാണ് ആദ്യം കണ്ടത്. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിടത്തിനുള്ളിലാകെ പുകനിറഞ്ഞു. ഇതിനിടെ, സ്ഥാപനത്തിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കുറെ സാധനങ്ങള്‍ വലിച്ചുപുറത്തിട്ടു. വിവരമറിഞ്ഞ് കോട്ടയത്തുനിന്ന് അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി. മൂന്ന് യൂനിറ്റ് മൂന്ന് മണിക്കൂറോളം നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. രക്ഷാപ്രവര്ത്തനത്തിെൻറ ഭാഗമായി മൂന്നുനിലകളിലുള്ള കെട്ടിടത്തിെൻറ ഗ്ലാസും ജനല്‍ചില്ലുകളും തകര്‍ക്കേണ്ടിവന്നു.
തെള്ളകം പുല്ലുകാലായില്‍ പി.എസ്. കുര്യച്ചേൻറതാണ് സ്ഥാപനം. ഇദ്ദേഹത്തിെൻറ തന്നെ ഉടമസ്ഥതയിലുള്ള എല്‍ബ േട്രഡേഴ്സിെൻറ വക റക്സിനും പ്ലാസ്റ്റിക്കും മറ്റ് അനുബന്ധ സാധനങ്ങളും സൂക്ഷിക്കുന്ന ഗോഡൗണാണ് പിന്നിലുള്ള കെട്ടിടം. മൂന്നുനിലക്കെട്ടിടത്തിലെ ഷോറൂമിനും ഗോഡൗണിനും ഇടക്കുനിന്നാണ് തീപടര്‍ന്നതെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നും സ്ഥാപനമുടമ പറഞ്ഞു.
തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിരക്ഷസേനയുടെ വാഹനങ്ങളില്‍ ശേഖരിച്ച വെള്ളം തീര്‍ന്നതും പ്രശ്നമായി. പിന്നീട് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍നിന്ന് വെള്ളം നിറച്ചാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്. തീ നിയന്ത്രണവിധേയമാക്കുന്നതുവരെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നത് നിര്‍ത്തിവെച്ചു. ഏറെനേരം എം.സി റോഡില്‍ ഗതാഗതം സ്തംഭിച്ചു. ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
നാല് അഗ്നിരക്ഷ സേന ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
അഗ്നി സുരക്ഷക്രമീകരണങ്ങള്‍ ഇല്ലാതിരുന്ന കെട്ടിടത്തിലെ രക്ഷാപ്രവര്‍ത്തനം ഏറെ ശ്രമകരമായിരുെന്നന്ന് ഉദ്യോഗസ്ഥര്‍. തീയും പുകയും നിറഞ്ഞുനിന്ന കെട്ടിടത്തിനുള്ളില്‍ കയറിയ നാല് ഫയര്മാന്മാര്ക്ക് പരിക്കേറ്റു.
ഹരി എസ്. സുകുമാര്‍, ചിച്ചു, പി.എസ്. അരുണ്‍, അനന്തു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് നിലകളുള്ള ഇത്തരം വ്യാപാരസ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും സുരക്ഷ ക്രമീകരണങ്ങള്‍ നിര്‍ബന്ധമാണെന്ന നിയമം ഇവിടെ പാലിക്കപ്പെട്ടിരുന്നില്ല.
മൂന്ന് യൂനിറ്റ് അഗ്നിരക്ഷ സേന തൊട്ടടുത്ത ആശുപത്രിയിലെ വാട്ടര്‍ ഹൈഡ്രൻറില്നിന്ന് എട്ട് യൂനിറ്റിനാവശ്യമായ വെള്ളം കൂടി എടുത്താണ് തീയണച്ചത്. അപകടകാരണം തങ്ങള്‍ക്ക് ബോധ്യമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇരുപത് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.