ഇസ്ലാമാബാദ്: പാകിസ്താനിലെ ഗിൽജിത്-ബൽതിസ്താൻ മേഖലയിൽ 14 സ്കൂളുകൾക്ക് തീവെച്ച സംഭവത്തിലെ പ്രധാന പ്രതിയെന്നു കരുതുന്നയാളെ പൊലീസ് വധിച്ചു. പ്രതികൾക്കായി പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലിൽ ശഫീഖ് എന്നയാൾ കൊല്ലപ്പെട്ടത്. ഇയാൾക്ക് നിലവിലുള്ള ഏതെങ്കിലും തീവ്രവാദസംഘടനകളുമായി ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.
ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. തീവെപ്പ് സംഭവത്തിൽ ഇതിനകം 18േപരെ പിടികൂടിയതായി സർക്കാർ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. വെള്ളിയാഴ്ചയാണ് 14 സ്കൂളുകൾക്കുേനരെ ആക്രമണമുണ്ടായത്. ഇതിൽ പകുതിയിലേറെയും പെൺകുട്ടികൾ മാത്രം പഠിക്കുന്നവയാണ്. തീവ്രവാദ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു നിഗമനം.
നിയുക്ത പാക് പ്രധാനമന്ത്രി ഇംറാൻ ഖാനും െനാേബൽ ജേത്രി മലാല യൂസുഫ് സായിയുമടക്കമുള്ള പ്രമുഖർ സംഭവത്തെ അപലപിച്ചിരുന്നു. പാകിസ്താെൻറ വടക്കൻ ഗോത്രമേഖലയാണ് ഗിൽജിത്-ബൽതിസ്താൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.