തിരുവനന്തപുരം: അടച്ചിട്ട മുറിയിലെ വാൾ ഫാൻ ചൂടായി ഉരുകി സമീപത്തെ കർട്ടനിലേക്കും ഷെൽഫിലേക്കും പേപ്പറിലേക്കും വീണതാണ് പൊതുഭരണവകുപ്പ് പൊളിറ്റിക്കൽ വിഭാഗത്തിലെ തീപിടിത്തത്തിന് കാരണമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എൻജിനീയറുടെ പ്രാഥമിക റിപ്പോർട്ട്. റിപ്പോർട്ട് മന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആഗസ്റ്റ് 24, 25 തീയതികളിൽ കോവിഡ് മാനദണ്ഡപ്രകാരം മുറി അണുമുക്തമാക്കാൻ അടച്ചിട്ടിരിക്കുകയായിരുന്നു. ഫാനിെൻറ തകരാർ മൂലമാണ് തീപിടിത്തമുണ്ടായെതന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു.
വിശദമായ അന്വേഷണം നടത്തുന്നതിന് മരാമത്ത് ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ ഉൾപ്പെടുന്ന വിദഗ്ധസമിതിയെ നിയോഗിച്ചു. കമ്മിറ്റിയുടെ പരിശോധനക്കുശേഷം അന്തിമ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. തീപിടിത്തത്തിൽ പ്രധാന ഫയലുകൾ കത്തിനശിച്ചിട്ടില്ലെന്ന് പ്രോട്ടോകോൾ വിഭാഗം വ്യക്തമാക്കി. െഗസ്റ്റ് ഹൗസുകളിലെ മുറി ബുക്കുചെയ്യുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട 2018 വരെയുള്ളത് കടലാസ് ഫയലുകളാണ്. എൻ.ഐ.എയും എൻഫോഴ്സ്മെൻറും കസ്റ്റംസും ആവശ്യപ്പെട്ട ഫയലുകൾ നൽകിയിട്ടുണ്ട്. പ്രധാനപ്പെട്ട ഫയലുകൾ സുരക്ഷിതമാണെന്നും പ്രോട്ടോകോൾ വിഭാഗം കൂട്ടിച്ചേർത്തു.
അതിനിടെ ഫയലുകൾ കത്തിനശിച്ച സംഭവത്തിൽ പൊതുഭരണവകുപ്പിെൻറ പരാതിയിൽ കേൻറാൺമെൻറ് പൊലീസ് കേസെടുത്തു. ഫോറൻസിക് റിപ്പോർട്ട് വന്നാൽ മാത്രമേ തീപിടിത്തത്തിെൻറ കാര്യത്തിൽ വ്യക്തത വരൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
തിരുവനന്തപുരം: സെക്രേട്ടറിയറ്റ് പ്രോട്ടോകോൾ വിഭാഗത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അഗ്നിശമനസേനയുടെ അന്വേഷണ റിപ്പോര്‍ട്ട് വ്യാഴാഴ്ച കൈമാറും. റീജനൽ ഫയര്‍ഫോഴ്സ് ഓഫിസര്‍ അരുണ്‍ അല്‍ഫോണ്‍സിനാണ് അന്വേഷണ ചുമതല. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് ചൊവ്വാഴ്ച തീകെടുത്തിയശേഷം പുറത്തിറങ്ങിയ അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. വിശദമായ അന്വേഷണം പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ബുധനാഴ്ച ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. ഇതിെൻറ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് തയാറാക്കിയാകും കൈമാറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.