മലപ്പുറം: തവനൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. കെ.ടി. ജലീലിനെതിരെ യു.ഡി.എഫ് സ്ഥാനാർഥിയായി ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കും. ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന നാല് സീറ്റുകളിൽ ഒന്നാണിത്. ഫിറോസ് കുന്നംപറമ്പിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളി എന്നിവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്.
മത്സരിക്കാൻ താൽപര്യമുണ്ടോ എന്ന് ഫിറോസ് കുന്നംപറമ്പിലിനോട് കോൺഗ്രസ് നേതൃത്വം നേരത്തേ ആരാഞ്ഞിരുന്നു. കെ.ടി. ജലീലിനെതിരെ ശക്തമായ സ്ഥാനാർഥിയെ നിർത്തി മണ്ഡലം പിടിച്ചെടുക്കുന്നതിെൻറ ഭാഗമായാണ് മുസ്ലിം ലീഗ് പ്രവർത്തകൻ കൂടിയായ ഫിറോസിനെ രംഗത്തിറക്കുന്നത്.
പാലക്കാട് ആലത്തൂർ സ്വദേശിയായ ഇദ്ദേഹം സ്കൂൾ പഠനക്കാലത്ത് കെ.എസ്.യു പ്രവർത്തകനായിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസിെൻറ ബ്ലോക്ക് സെക്രട്ടറിയായി. തുടർന്ന് മുസ്ലിം ലീഗിൽ ചേർന്നു. യൂത്ത് ലീഗിെൻറ നിയോജക മണ്ഡലം പ്രസിഡൻറായി. 31ാം വയസ്സിൽ ചാരിറ്റി മേഖലയിലേക്ക് കടന്നുവന്ന ശേഷം കക്ഷിരാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.