കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യസംഘം ആഗസ്റ്റ് ഒന്നിന് രാവിലെ 5.35ന് പുറപ്പെടും. നെടുമ്പാശ്ശേരിയിൽനിന്ന് ആഗസ്റ്റ് 15 വരെയാണ് ഹാജിമാരുെട യാത്ര ക്രമീകരിച്ചിരിക്കുന്നത്. ആദ്യദിനം വൈകീട്ട് 5.30നാണ് രണ്ടാമത്തെ സർവിസ്. ഒാരോ വിമാനത്തിലും പുറപ്പെടുന്നവരുടെ വിശദാംശങ്ങൾ ഹജ്ജ് കമ്മിറ്റി വളൻറിയർമാർ മുഖേന തീർഥാടകരെ അറിയിക്കും.
പരമാവധി 410 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഇക്കുറി ഹജ്ജ് സർവിസിന് ഉപയോഗിക്കുന്നത്. മൊത്തം 29 സർവിസുകളാണ് ഇക്കുറിയുണ്ടാകുക. നാല് ദിവസം മൂന്ന് വിമാനങ്ങളും ആറ് ദിവസം രണ്ട് വിമാനവും അഞ്ച് ദിവസങ്ങളിൽ ഒാരോ വിമാനം വീതവുമാണ് സർവിസ് നടത്തുക. സെപ്റ്റംബർ 12 മുതൽ 25 വരെയുള്ള തീയതികളിലാണ് തീർഥാടകരുടെ മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരിയിൽനിന്ന് ജിദ്ദയിലേക്കും തിരിച്ച് മദീനയിൽനിന്ന് നെടുമ്പാശ്ശേരിയിലേക്കുമാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്.
നേരത്തേ, ജൂലൈ 29 മുതൽ ആഗസ്റ്റ് 15 വരെയും തിരിച്ച് സെപ്റ്റംബർ അഞ്ച് മുതൽ 25 വരെയുമായിരുന്നു യാത്ര തീയതി നിശ്ചയിച്ചിരുന്നത്. സൗദി എയർലൈൻസിനാണ് ഇൗ വർഷത്തെ ഹജ്ജ് സർവിസിെൻറ കരാർ. ജൂലൈ 31 മുതൽ ഹജ്ജ് ക്യാമ്പിെൻറ പ്രവർത്തനം സിയാൽ അക്കാദമിയിൽ ആരംഭിക്കും. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നായി 12,000ത്തോളം തീർഥാടകരാണ് ഇത്തവണ നെടുമ്പാശ്ശേരി വഴി പുറപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.