കൊച്ചി: മാലദ്വീപിൽനിന്ന് നാട്ടിലെത്താൻ രജിസ്റ്റർ ചെയ്ത ആയിരത്തോളം മലയാളികളുമായി ആദ്യകപ്പൽ വെള്ളിയാഴ്ച പുറപ്പെട്ടേക്കും. ഐ.എന്‍.എസ് ജലാശ്വ, ഐ.എന്‍.എസ് മഗര്‍ കപ്പലുകളിലാണ് എത്തുക.
തിങ്കളാഴ്ച അർധരാത്രിയാണ് ഇവ മാലദ്വീപിലേക്ക് തിരിച്ചത്. പ്രവാസികളെ കടല്‍മാർഗം മടക്കിക്കൊണ്ടുവരാൻ നാവികസേന നടപ്പാക്കുന്ന ഓപറേഷന്‍ സമുദ്രസേതുവിെൻറ ഭാഗമായുള്ള ആദ്യകപ്പലാണ് മാലദ്വീപിൽനിന്ന് പുറപ്പെടുന്നത്. മറ്റു നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ പുറപ്പെടുന്ന സമയം സംബന്ധിച്ച തീരുമാനമാകുമെന്ന് നാവികസേന അധികൃതർ വ്യക്തമാക്കി.
മാലദ്വീപിലെ ഇന്ത്യന്‍ ഹൈകമീഷണറേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്നാണ് മടങ്ങാനുള്ളവരുടെ ആദ്യപട്ടിക തയാറാക്കിയത്. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരാണ് ആദ്യ പട്ടികയിലുള്ളത്. അടുത്ത ബന്ധുക്കൾ മരിച്ചവര്‍ക്കും പട്ടികയില്‍ മുന്‍തൂക്കമുണ്ട്.
48 മണിക്കൂറാണ് മാലദ്വീപില്‍നിന്ന് കപ്പല്‍മാര്‍ഗം കൊച്ചിയില്‍ എത്താന്‍ വേണ്ടത്. വെള്ളിയാഴ്ച പുറപ്പെട്ടാൽ ഞായറാഴ്ച ഉച്ചയോടെ കൊച്ചി തുറമുഖത്ത് കപ്പല്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. തുറമുഖത്ത് പരിശോധനസംവിധാനങ്ങൾ സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.