ആദ്യമായി ട്രാന്‍സ്‌വുമണ്‍ ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റിയിലേക്ക്

പത്തനംതിട്ട: ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ട്രാന്‍സ്‌വുമണ്‍ ലയ മരിയ ജെയ്‌സണ്‍. ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടുന്നത്.

ഡി.വൈ.എഫ്‌.ഐ കോട്ടയം കമ്മിറ്റിയിലെത്തി മാസങ്ങള്‍ പിന്നിടുമ്പോവാണ് ലയ സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2019 ൽ ഡി.വൈ.എഫ്‌.ഐയിലെത്തിയ ലയ ചങ്ങനാശേരി ഇത്തിക്കാനം സ്വദേശിയാണ്. തിരുവനന്തപുരം സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ ഇ സ്‌ക്വയര്‍ ഹബ് പ്രൊജക്ടില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു.

25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണ് പുതിയ കമ്മിറ്റിയിൽ ഉള്ളത്. വി വസീഫിനെയാണ് ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഈ സ്ഥാനത്ത് തുടരും. ചിന്താ ജെറോം , കെ.യു ജെനീഷ് കുമാർ തുടങ്ങിയവർ സംസ്ഥാന കമ്മറ്റിയിൽ നിന്ന് ഒഴിവായി. ആർ രാഹുൽ , അർ ശ്യാമ , ഡോ. ഷിജുഖാൻ , രമേശ് കൃഷ്ണൻ , എം. ഷാജർ , എം വിജിൻ എം.എൽ.എ , ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവർ ഉപഭാരവാഹികളാകും ജെ.എസ് അരുണ്‍ ബാബുവാണ് പുതിയ ട്രഷറര്‍. പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Tags:    
News Summary - First to the Transwoman DYFI State Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.