കോഴിക്കോട്: ബേപ്പൂരിൽനിന്ന് പോയ മത്സ്യബന്ധന ബോട്ട് മംഗളൂരുവിൽ അപകടത്തിൽപെട്ട് മൂന്നുപേർ മരിക്കുകയും ഒമ്പതു പേരെ കാണാതാവുകയും ചെയ്ത സംഭവം നാടിനെ നടുക്കി.
തമിഴ്നാട്, കുളച്ചൽ സ്വദേശികളാണ് അപകടത്തിൽപെട്ട ബോട്ടിലുണ്ടായിരുന്നത്. ഇവരുടെ പേരുവിവരങ്ങൾ, രേഖകൾ എന്നിവ സൂക്ഷിച്ച മത്സ്യബന്ധന ബോട്ടിലെ സ്രാങ്കും അപകടത്തിൽ മരിച്ചെന്നാണ് വിവരം. സുനിൽദാസ് (ബംഗാൾ), വേൽമുരുകൻ (തമിഴ്നാട്) എന്നിവർ രക്ഷപ്പെട്ടു.
പല ദിക്കുകളിൽനിന്ന് വരുന്നവർ മത്സ്യബന്ധനത്തിന് പോകുേമ്പാൾ അവരെക്കുറിച്ചുള്ള വിവരങ്ങൾ എവിടെയും ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. അപകട വിവരമറിഞ്ഞയുടൻ കോഴിക്കോട് കലക്ടർ വി. സാംബശിവറാവു മംഗളൂരു കലക്ടറുമായി ബന്ധപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് പ്രാദേശികമായ മത്സ്യബന്ധന ബോട്ടുകൾ ഉപയോഗപ്പെടുത്തുന്നതായി മംഗളൂരു കലക്ടർ അറിയിച്ചു. നേവിയുടെ സഹായവും തേടിയിട്ടുണ്ട്.
അപകടത്തിൽപെട്ട ബോട്ടിനോടൊപ്പം ബേപ്പൂരിൽനിന്ന് പോയ മറ്റ് നാലു ബോട്ടുകൾ അപകട സ്ഥലത്തേക്ക് എത്താൻ സന്ദേശം നൽകി. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നുപേർ മരിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.
ബേപ്പൂർ സ്വദേശി മാമൻറകത്ത് ജാഫറിെൻറ ഉടമസ്ഥതയിലുള്ള ബോട്ട് ഞായറാഴ്ച രാത്രിയാണ് ബേപ്പൂർ ഹാർബറിൽനിന്ന് മീൻപിടിത്തത്തിനായി പുറപ്പെട്ടത്. മംഗളൂരുവിൽനിന്ന് പടിഞ്ഞാറു ഭാഗത്തായാണ് കപ്പൽ ഇടിച്ച് ബോട്ട് തകർന്നത്.
ബോട്ട് പൂർണമായും കടലിൽ താഴ്ന്ന നിലയിലാണെന്നാണ് വിവരം. 14 തൊഴിലാളികളിൽ ഏഴുപേർ തമിഴ്നാട് കുളച്ചൽ സ്വദേശികളും ഏഴുപേർ പശ്ചിമബംഗാൾ സ്വദേശികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.