വിതുര: ഒാേട്ടായിൽ ചന്ദനം കടത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലാർ അനിൽ ഭവനിൽ മണികുട്ടൻ, നെല്ലിക്കുന്ന് ഭാഗ്യഭവനിൽ ഭഗവാൻ കാണി, നെല്ലിക്കുന്ന് സ്വദേശി മാധവൻ കാണി, വിതുര സജ്ന മൻസിലിൽ ഷാഫി, ആനപ്പാറ രാധിക ഭവനിൽ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
കല്ലാറിൽനിന്ന് ചന്ദനവുമായി സംഘം തിരിച്ചത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വിതുര സി.െഎ വി. നിജാമിെൻറ നേതൃത്വത്തിൽ ഒാട്ടോ തടഞ്ഞു. എന്നാൽ, നിർത്താതെ പോയതിനാൽ പിന്തുടർന്ന പൊലീസ് പേപ്പാറ റോഡിൽ കാലൻകാവ് ചപ്പാത്തിൽ െവച്ചാണ് പ്രതികളെ പിടികൂടിയത്. മൂന്ന് ചാക്കുകളിലായി കഷണങ്ങളാക്കി സൂക്ഷിച്ച നിലയിലായിരുന്നു ചന്ദനം. 50 കിലോയോളം തൂക്കമുണ്ട്.
പ്രതികൾ സമാന കേസിൽ നേരത്തേയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് അതിർത്തി വനങ്ങളിൽനിന്ന് ചന്ദനം മോഷ്ടിച്ച് കല്ലാർ വഴി കടത്തുന്ന സംഘങ്ങൾ കർശന നിയമ നടപടികളെ തുടർന്ന് ഏറെ നാളായി നിർജീവമായിരുന്നു. ഇത്തരം സംഘങ്ങൾ വീണ്ടും സജീവമായതിെൻറ സൂചനയാണ് അറസ്റ്റ്. സി.പി.ഒമാരായ നിതിൻ, ഷിബു, റോബർട്ട് എന്നിവരും പരിശോധനയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.