സംസ്ഥാനത്ത് അഞ്ച് ആർ.ടി.ഒ ഓഫിസുകൾ കൂടി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് പു​തി​യ അ​ഞ്ച് ആ​ർ.​ടി.​ഒ ഓ​ഫി​സു​ക​ൾ കൂ​ടി സെ​പ്റ്റം​ബ​ർ 29ന് ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഇ​തോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി സെ​ക്ട​ർ ഉ​ൾ​പ്പെെ​ട സം​സ്ഥാ​ന​ത്ത് 86 ആ​ർ.​ടി ഓ​ഫി​സു​ക​ളാ​യി.

2019 ഫെ​ബ്രു​വ​രി​യി​ൽ പു​തി​യ ഏ​ഴ് സ​ബ് റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വിെൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​രു​ന്നു. പ​ത്ത​നാ​പു​രം, വ​ർ​ക്ക​ല, ച​ട​യ​മം​ഗ​ലം, കോ​ന്നി, കൊ​ണ്ടോ​ട്ടി, ഫ​റോ​ക്ക്, പ​യ്യ​ന്നൂ​ർ എ​ന്നി​വ​യാ​യി​രു​ന്നു അ​വ. കോ​ന്നി, വ​ർ​ക്ക​ല ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും കോ​വി​ഡ് രൂ​ക്ഷ​ത മൂ​ലം മ​റ്റ് അ​ഞ്ച് ഓ​ഫി​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നി​രു​ന്നി​ല്ല.  

പു​തി​യ ഓ​രോ ഓ​ഫി​സി​ലേ​ക്കും ജോ​യ​ൻ​റ് ആ​ർ.​ടി.​ഒ, ഒ​രു എം.​വി.​ഐ, ര​ണ്ട് എ.​എം.​വി.​ഐ, ഹെ​ഡ് ക്ല​ർ​ക്ക്, സീ​നി​യ​ർ ക്ല​ർ​ക്ക്, ക്ല​ർ​ക്ക് എ​ന്നി​ങ്ങ​നെ ഏ​ഴ്​ ത​സ്തി​ക​ക​ൾ സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നാ​പു​രം ആ​ർ.​ടി.​ഒ ര​ജി​സ്​​റ്റ​ർ ന​മ്പ​ർ 80 ഉം ​വ​ർ​ക്ക​ല 81, ച​ട​യ​മം​ഗ​ലം 82, കോ​ന്നി 83, കൊ​ണ്ടോ​ട്ടി 84, ഫ​റോ​ക്ക് 85, പ​യ്യ​ന്നൂ​ർ 86ഉം ​ആ​ണ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഫ​റോ​ക്ക് ഉ​ൾ​പ്പെ​ടെ ഇ​പ്പോ​ൾ ഏ​ഴ് ആ​ർ.​ടി.​ഒ ഓ​ഫി​സു​ക​ളാ​യി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.