മു​ഹ​മ്മ​ദ് സാ​ബി​ത്ത്

അഞ്ചുവയസ്സുകാരന്‍റെ മരണം: ഭക്ഷ്യവിഷബാധയെന്ന്​​ സംശയം

പ​ര​വൂ​ർ: അ​ഞ്ചു​വ​യ​സ്സു​കാ​ര​ൻ മ​രി​ച്ച​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ മൂ​ല​മെ​ന്ന്​ സം​ശ​യം. കോ​ങ്ങാ​ൽ കെ​ങ്കേ​ഴി​കം​വീ​ട്ടി​ൽ സ​ജീ​ന-​മ​നീ​ഷ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് സാ​ബി​ത്താ​ണ് മ​രി​ച്ച​ത്.

പ​ര​വൂ​ർ കോ​ട്ട​പ്പു​റം ഗ​വ. എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച സ്കൂ​ളി​ൽ എ​ത്തി​യ മു​ഹ​മ്മ​ദ് സാ​ബി​ത്തി​ന് ക​ടു​ത്ത പ​നി ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ര​ക്ഷി​താ​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും കു​ട്ടി​യെ വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പൊ​ലീ​സി​ൽ അ​റി​യി​ച്ചു. പൊ​ലീ​സ്​ മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി​യി​ലെ കൊ​ല്ലം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. മൃ​ത​ദേ​ഹ​പ​രി​ശോ​ധ​ന​യി​ൽ ശ​രീ​ര​ത്തി​ൽ വി​ഷാം​ശം ക​ണ്ടെ​ത്തി. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ സാ​മ്പി​ൾ ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക്​ അ​യ​ച്ചി​രി​ക്ക​യാ​ണ്. റി​പ്പോ​ർ​ട്ട് വ​ന്നാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യൂ. കു​ട്ടി​യു​ടെ ബ​ന്ധു​ക​ളി​ൽ ചി​ല​രും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. വീ​ട്ടി​ൽ ത​ലേ​ദി​വ​സം പാ​കം ചെ​യ്ത ചി​ക്ക​ൻ​ക​റി വീ​ട്ടു​കാ​രെ​ല്ലാം ക​ഴി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. ചി​കി​ത്സ​യി​ലു​ള്ള മ​റ്റൊ​രു കു​ട്ടി​യു​ടെ സാ​മ്പ്​​ൾ പ​രി​ശോ​ധ​ന​യി​ൽ ഷി​ഗ​ല്ല വൈ​റ​സി​ന്റെ സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ര​വൂ​ർ പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​ൻ​സി​ക്കും ഫു​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​രും വീ​ടും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ​വെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Five-year-old boy's death: Food poisoning suspected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.