നെടുമ്പാശ്ശേരി: ക്രിസ്മസ് തിരക്ക് മുതലാക്കി വിമാനക്കമ്പനികളെല്ലാം ആഭ്യന്തര വിമാന യാത്രനിരക്ക് കുത്തനെ ഉയർത്തി. 22നും 23നുമെല്ലാം വൻ തുകയാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. ഡൽഹി--കൊച്ചി നിരക്ക്് 18,000 മുതൽ 27,000 രൂപ വരെയാണ്. 4000-4500 രൂപയാണ് സാധാരണ നിരക്ക്.
മുംബൈ-കൊച്ചി നിരക്ക്് 14,000 മുതൽ 16,000 രൂപ വരെയാണ്. 2500 മുതൽ 3000 വരെ നിരക്കിൽ സാധാരണ നിലയിൽ ടിക്കറ്റ്് കിട്ടുന്നിടത്താണ് ഈ കൊള്ളനിരക്ക്. 1200 രൂപക്ക് ബംഗളൂരുവിൽനിന്ന് കൊച്ചിക്ക്്് ടിക്കറ്റ് കിട്ടിയിരുന്നത് 8400 മുതൽ 16,000 രൂപ വരെയായി ഉയർന്നു. ചെെന്നെ-കൊച്ചി നിരക്ക്് 9000-14,000 രൂപയാണ്. സാധാരണ ദിവസങ്ങളിൽ 2000 രൂപക്ക്് കിട്ടുന്ന ടിക്കറ്റിനാണ് കൂടിയ നിരക്ക്് ഈടാക്കുന്നത്.
ജനുവരി ആദ്യ ആഴ്ചവരെ ടിക്കറ്റ് നിരക്കുകളെല്ലാം കൂട്ടിയത് കുടുംബമായി ക്രിസ്മസ് ആഘോഷിക്കാൻ കരുതിയിരുന്നവരെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഡൽഹിയിൽനിന്ന് കൊച്ചിക്ക് ആഴ്ചയിൽ 93 സർവിസുണ്ടായിട്ടും വിമാനങ്ങളിലെല്ലാം തിരക്കാണ്. വേണ്ടത്ര െട്രയിൻ സർവിസുകൾ കേരളത്തിലേക്ക് ഇല്ലാത്തതാണ് പലരും വിമാനടിക്കറ്റിനെ ആശ്രയിക്കാൻ നിർബന്ധിതമാകുന്നത്. െട്രയിൻ ടിക്കറ്റുകളെല്ലാം വളരെ നേരത്തേ തീർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.