ദു​ബൈയില്‍ നിന്നെത്തിയ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി

തിരുവനന്തപുരം: ദു​ബൈയില്‍നിന്ന്​ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. എയര്‍ ഇന്ത്യ എക്സ്​പ്രസിന്‍റെ ഐ.എക്സ്​ 540ാം നമ്പർ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനത്തിന്‍റെ മുന്‍വശത്തെ ടയറില്‍ പൊട്ടല്‍ കണ്ടതോടെയാണ് എമര്‍ജന്‍സി ലാന്‍ഡിങ്ങിന് അനുമതി തേടിയത്.

ട്രാഫിക്​ കണ്‍ട്രോള്‍ ടവറില്‍ നിന്ന്​ വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് അടിയന്തര ലാന്‍ഡിങ്ങിന് സജ്ജീകരണങ്ങളൊരുക്കാൻ നിര്‍ദേശം നല്‍കി. വിമാനം റണ്‍വേയില്‍ മറ്റ് അപകടങ്ങളൊന്നും വരുത്തിയില്ല. 148 യാത്രക്കാരാണുണ്ടായിരുന്നത്​.

Tags:    
News Summary - flight from Dubai made an emergency landing in Trivandrum Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.