തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കേ കേരളത്തെ മുക്കി യ പ്രളയം മുഖ്യ അജണ്ടയിലേക്ക്. ദുരന്തം സർക്കാർ കൈകാര്യംചെയ്ത രീതി ചോദ്യംചെയ്ത് പ്ര തിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങൾക്ക് ശക്തിപകരുന്നതാണ് അമിക്കസ്ക്യൂറി റിപ്പോർ ട്ട്. എൽ.ഡി.എഫിനും സർക്കാറിനും അവിചാരിത തിരിച്ചടിയായി റിപ്പോർട്ട്.
2018 ആഗസ്റ് റിലെ പ്രളയത്തിൽ 483 പേർ മരിച്ചതായാണ് ഒൗദ്യോഗിക കണക്ക്. 981 ഗ്രാമങ്ങളിൽ 55 ലക്ഷം ജനങ്ങളെ ബാധിച്ചു. കോടികളുടെ നാശനഷ്ടമുണ്ടായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ ദുരിതാശ്വാസ പ്രവർത്തനം ദേശീയ, അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റി. അണക്കെട്ടുകൾ ഒരേസമയം തുറന്നുവിട്ടതാണ് ദുരന്താഘാതം വർധിപ്പിച്ചെതന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് െചന്നിത്തലയുടെ ആക്ഷേപം. മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും ഇൗ വിഷയത്തിൽ തുടർച്ചയായ വാഗ്വാദങ്ങളിൽ ഏർപ്പെട്ടു. ശബരിമല വിഷയവും പുറകേ തെരഞ്ഞെടുപ്പും വന്നതോടെ പ്രളയം അജണ്ടക്ക് പുറത്തായി. ഇത് പ്രതിപക്ഷം ഉടൻ ആയുധമാക്കി. ദുരന്തത്തിന് ഉത്തരവാദി സർക്കാറെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
പ്രളയബാധിത ജില്ലകളിലെ ലോക്സഭ മണ്ഡലങ്ങളിൽ എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്നതാണ് റിപ്പോർട്ടും പ്രതിപക്ഷ ആരോപണവും. തെരഞ്ഞെടുപ്പ് കാലത്ത് റിപ്പോർട്ട് പുറത്തുവന്നതിൽ സി.പി.എം ഗൂഢാലോചന മണക്കുന്നുണ്ട്. പേക്ഷ, ഹൈകോടതി നിയോഗിച്ച അഭിഭാഷകെൻറ റിപ്പോർട്ടിനെതിരെ പ്രതികരിച്ച് പുലിവാല് പിടിക്കണ്ടെന്ന അഭിപ്രായമാണ് നേതാക്കൾക്ക്. മുമ്പ് കേന്ദ്ര ജലകമീഷൻ, െഎ.െഎ.ടി പഠനങ്ങൾ ഉയർത്തിയാണ് പ്രതിപക്ഷത്തെ നേരിട്ടതെങ്കിലും പുതിയ വെളിപ്പെടുത്തൽ എൽ.ഡി.എഫിന് ക്ഷീണമായി.
വയനാട്ടിലെ രാഹുൽ പ്രഭാവം ചെറുക്കാനുള്ള വഴി കണ്ടെത്താൻ കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ് വീണ്ടും പ്രളയം വരുന്നത്. കോൺഗ്രസിനെതിരെ പ്രചാരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെ പ്രളയ അജണ്ടയിൽ കെട്ടിയിടുകയാണ് പ്രതിപക്ഷ ലക്ഷ്യം.
ബി.ജെ.പിയെ ചൂണ്ടി മതന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാനുള്ള എൽ.ഡി.എഫ് നീക്കത്തിനിടെയാണ് കണക്കുകൂട്ടൽ തെറ്റിച്ച് രാഹുൽ ഗാന്ധിയുടെ വരവ്. വ്യാഴാഴ്ച വയനാട്ടിൽ പത്രിക സമർപ്പിക്കുന്നത് ആഘോഷമാക്കാനൊരുങ്ങുകയാണ് കോൺഗ്രസും യു.ഡി.എഫും. കൽപറ്റയിലെ അദ്ദേഹത്തിെൻറ റോഡ്േഷാ 20 മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.