ക​ന​ത്ത മ​ഴ​യി​ൽ നി​ല​മ്പൂ​ർ പോ​ത്തു​ക​ൽ​ പാ​താ​ർ അ​ങ്ങാ​ടി​യി​ലൂ​ടെ കു​ത്തി​യൊ​ലി​ക്കു​ന്ന മ​ല​വെ​ള്ളം. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലെ മലവെള്ളപ്പാച്ചിലിൽ പാ​താ​ർ

അ​ങ്ങാ​ടി​യും നി​ര​വ​ധി വീ​ടു​ക​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രു​ന്നു  - മു​സ്​​ത​ഫ അ​ബൂ​ബ​ക്ക​ർ

ബംഗാൾ ഉൾക്കടലിൽ രണ്ട് ന്യൂനമർദം: കേരളത്തില്‍ പ്രളയമുന്നറിയിപ്പ് നല്‍കി ദേശീയ ജല കമീഷന്‍

തിരുവനന്തപുരം: കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജലകമീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയതോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും കമീഷ​െൻറ വെള്ളപ്പൊക്ക മുന്നറിയിപ്പിൽ പറയുന്നു.

നാലുദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണം. മഹാരാഷ്​ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പുണ്ട്​.

പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മധ്യ ഇന്ത്യയിലേക്ക് നീങ്ങുകയാണ്. രണ്ടുദിവസത്തിനുള്ളില്‍ ദുര്‍ബലമാകും. എന്നാല്‍, ആഗസ്​റ്റ്​ ഒമ്പതോടെ രണ്ടാം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. ചില ജില്ലകളില്‍ അതിതീവ്ര മഴക്കും സാധ്യതയുണ്ട്​. വെള്ളിയാഴ്ച മലപ്പുറം ജില്ലയിൽ റെഡ് അലർട്ടും എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

ശക്തമായ മഴ തുടരുന്ന ഇടുക്കി, വയനാട് ജില്ലകളിലെ ദുരന്തസാധ്യത മേഖലകളില്‍ താമസിക്കുന്നവരെ മുന്‍കരുതലിെൻറ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും.

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പാലക്കാട് ജില്ലയിലെ ഭവാനി നദിയില്‍ ജലനിരപ്പ് അപകടകരമായരീതിയില്‍ ഉയരും. കർണാടകയിൽ മഴ തീവ്രമായ സാഹചര്യത്തിൽ വയനാട്ടിലെ കബനി നദിയിലും ജലനിരപ്പുയരാൻ സാധ്യതയുണ്ട്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.