തിരുവനന്തപുരം: കേരളത്തിന് യു.എ.ഇ വാഗ്‌ദാനം ചെയ്‌ത 700 കോടി രൂപ സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തോടുള്ള കേന്ദ്ര സർക്കാറിെൻറ വൈരനിര്യാതന നിലപാടിെൻറ ഭാഗമാെണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.
ഇത് സ്വീകരിക്കാന്‍ പാടില്ല എന്നാണ് കേന്ദ്ര നിലപാടെങ്കില്‍ വാഗ്‌ദാനം ചെയ്‌ത തുകക്ക് തുല്യമായ തുക അധികമായി കേന്ദ്രം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദേശസഹായം പ്രളയബാധിത പ്രദേശങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നിലവിലെ ചട്ടമോ, കീഴ്‌വഴക്കമോ എതിരാണെങ്കില്‍ അത് മാറ്റണം. നിയമസഭ ഇക്കാര്യം ഐകകണ്‌ഠ്യേന ആവശ്യപ്പെടുകയും കേന്ദ്രനിലപാട് തിരുത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.എൽ.എമാർ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സി.പി.എം
തിരുവനന്തപുരം: സി.പി.എമ്മിെൻറ എല്ലാ എം.എൽ.എമാരും അവരുടെ ഒരു മാസത്തെ ശമ്പളവും അലവൻസുകളും മുൻ എം.എൽ.എമാർ അവരുടെ ഒരുമാസത്തെ പെൻഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒരുമാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.