വെള്ളപ്പൊക്കം: 72കാരന്‍റെ സംസ്കാര ചടങ്ങുകൾ നടത്തിയത് പാലത്തിൽ

തിരുവല്ല: തിരുവല്ലയിലെ വേങ്ങലിൽ മരിച്ച 72കാരന്‍റെ സംസ്കാര ചടങ്ങുകൾ വെള്ളപ്പൊക്കത്തെ തുടർന്ന് അയ്യനാവേലി പാലത്തിൽ വച്ച് നടത്തി. മൂന്ന് ദിവസം മുൻപ് മരിച്ച വേങ്ങൽ ചക്കുളത്തുകാവിൽ വീട്ടിൽ പി.സി കുഞ്ഞുമോന്‍റെ സംസ്കാര ചടങ്ങുകളാണ് ഇന്ന് ഉച്ചയോടെ പാലത്തിൽ വച്ച് നടത്തിയത്.

മരിച്ച കുഞ്ഞുമോന്‍റെ മൃതദേഹം വെള്ളപ്പൊക്കം കാരണം കഴിഞ്ഞ മൂന്നു ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞിട്ടും കുഞ്ഞുമോന്‍റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അടക്കമുള്ള വെള്ളക്കെട്ട് നീങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാലത്തിൽ വച്ച് ചടങ്ങുകൾ നടത്തുവാൻ ബന്ധുക്കളും നാട്ടുകാരും തീരുമാനിച്ചത്.

Tags:    
News Summary - Floods: 72-year-old's funeral was held at the bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.