കടയ്ക്കൽ: എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതിന് ശേഷമാണ് വിസ്മയ കേസിലെ പ്രതി കിരൺ കുമാറിനെ സർവിസിൽനിന്ന് പുറത്താക്കിയതെന്ന് മന്ത്രി ആൻറണി രാജു. ഹീനമായ പ്രവൃത്തി നടത്തി സര്‍ക്കാറിെൻറ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയ ആളെ പിരിച്ചുവിടുകയായിരുന്നു. ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വിസ്മയയുടെ കൈതോട്ടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മോേട്ടാർവാഹന വകുപ്പിൽ എ.എം.വി.െഎയായിരുന്ന വിസ്മയയുടെ ഭർത്താവ് കിരണിനെ കഴിഞ്ഞദിവസം സർവിസിൽ നിന്ന് പരിച്ചുവിട്ടിരുന്നു. 45 ദിവസം നീണ്ട അന്വേഷണം നടത്തി. കിരൺ കുമാർ പ്രൊബേഷൻ പൂർത്തിയാക്കിയിട്ടില്ല. ഇനി സര്‍ക്കാര്‍ സര്‍വിസില്‍ ജോലി ചെയ്യാനാകില്ല. നിയമം ജനങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. താക്കീത് നല്കി വിടുന്നത് സമൂഹം പൊറുക്കില്ല. നിയമവശം പരിശോധിച്ച് ധാര്‍മിക കടമ നിര്‍വഹിക്കുകയാണ് ചെയ്തതെന്ന് മന്ത്രി വിസ്മയയുടെ കുടുംബത്തോട് വ്യക്തമാക്കി.
കേസില്‍ കിരണ്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും എന്നിട്ടേ താങ്കളുടെ വീട്ടില്‍ വരൂ എന്നും നേരേത്ത വിസ്മയയുടെ പിതാവിന് ആൻറണി രാജു ഉറപ്പുനല്‍കിയിരുന്നു. വെള്ളിയാഴ്ചയാണ് കിരണിനെ പിരിച്ചുവിട്ടത്. മന്ത്രിയുടെയും സർക്കാറിെൻറയും നടപടിയിലൂടെ നീതി കിട്ടിയെന്ന് കുടുംബാംഗങ്ങളും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.