പത്തനംതിട്ട: തോട്ടഭൂമിയിൽ ഭക്ഷ്യവിള കൃഷി അനുവദിക്കുന്ന സർക്കാർ തീരുമാനം ഭൂപരിഷ്കരണ നിയമത്തിെൻറ കടയ്ക്കൽ കത്തിെവക്കലാകും. സർക്കാർ നീക്കം സംസ്ഥാനത്ത് മിച്ചഭൂമി വിട്ടുനൽകിയവരോടുള്ള അനീതിയെന്ന് ചൂണ്ടിക്കാണിക്കെപ്പടുന്നു.
സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാർട്ടികൾ നടപ്പാക്കിയ ഏറ്റവും വലിയ ഭരണപരിഷ്കാരമായ ഭൂപരിഷ്കരണ നിയമം തിരുത്തുന്നതിനെച്ചൊല്ലി ഇരുപാർട്ടിയിലും എതിർപ്പ് ഉയരുന്നു.
സംസ്ഥാനം നേരിടാൻ പോകുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കാൻ മറ്റ് പോംവഴികളില്ലെന്ന വാദവുമുയരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയപ്പോൾ ഭക്ഷ്യവിളകൾ കൃഷി ചെയ്തിരുന്ന ഭൂമികളാണ് 15 ഏക്കർ കഴിച്ച് ബാക്കിയുള്ളവ അന്നത്തെ കർഷകരായ ജന്മിമാരിൽനിന്ന് മിച്ചഭൂമിയായി ഏറ്റെടുത്തത്.
ഭൂപരിഷ്കരണ നിയമത്തിലെ 85, 86, 87 വകുപ്പുകളനുസരിച്ചാണ് മിച്ചഭൂമി ഏെറ്റടുക്കലും തോട്ടങ്ങൾക്ക് ഇളവ് അനുവദിക്കലും നടന്നത്. ഈ വകുപ്പുകളനുസരിച്ച് തോട്ടം ഭൂമിയിൽ ഭക്ഷ്യവിള കൃഷി ചെയ്താൽ അത്രയും മിച്ചഭൂമിയായി കണക്കാക്കേണ്ടിവരും.
1,00,108 ഏക്കർ മിച്ചഭൂമിയാണ് ഇതുവരെ സർക്കാർ ഏറ്റെടുത്തത്. 30,000 ഏക്കർ ഭൂമിയുടെ കാര്യത്തിൽ കേസ് നടന്നുവരുന്നുമുണ്ട്. ഇനി തോട്ടം മേഖലയിൽ ഏതുകൃഷിയുമാകാമെന്ന നിലയിൽ ഇളവ് അനുവദിച്ചാൽ അത് തോട്ടം ഉടമകൾക്ക് ഒരു നിയമവും മറ്റുള്ളവർക്ക് വേറെ നിയമവുമെന്ന നിലയാകും.
അത് ഭരണഘടനയുടെ 14ാം വകുപ്പ് ഉറപ്പുനൽകുന്ന തുല്യനീതിക്ക് വിരുദ്ധമാകുമെന്നും ചൂണ്ടിക്കാണിക്കെപ്പടുന്നു. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് തോട്ടം ഭൂമിയിൽ അഞ്ചു ശതമാനം ടൂറിസം പദ്ധതികൾക്ക് വിനിയോഗിക്കുന്നതിന് അനുവദിച്ച് നിയമ നിർമാണം നടത്തിയിരുന്നു.
അതിനെ എതിർത്ത ഇടതു പക്ഷം അധികാരത്തിൽ എത്തിയപ്പോൾ അത് നടപ്പാക്കാൻ അനുവദിച്ചിട്ടുമില്ല. തോട്ടം ഭൂമിയിൽ ഭക്ഷ്യവിളകൃഷി അനുവദിക്കുന്നതിൽ സി.പി.ഐയിലും സി.പി.എമ്മിലും എതിർപ്പുയരുന്നുണ്ട്.
കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും അതിനുശേഷം തീരുമാനമെടുക്കാമെന്നുമാണ് എൽ.ഡി.എഫ് കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഒമ്പതു ലക്ഷത്തോളം ഏക്കറാണ് സംസ്ഥാനത്തെ തോട്ടം മേഖല.
ആറുമാസത്തിനകം സംസ്ഥാനം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതിനെ മറികടക്കാൻ തോട്ടഭൂമിയിൽ ഭക്ഷ്യവിള അനുവദിക്കുകയാണ് പോംവഴിയെന്നാണ് വിലയിരുത്തൽ.
ബിനു ഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.