തിരുവനന്തപുരം: വിലക്കയറ്റം തടഞ്ഞുനിർത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. 2016ലെ വിലക്ക് തന്നെയാണ് 13 തരം സാധനങ്ങൾ ഔട്ട് ലെറ്റിലൂടെ ഇപ്പോഴും നൽകുന്നത്. അളവിലും തൂക്കത്തിലും കൃത്രിമം അനുവദിക്കില്ലെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു.
സപ്ലൈകോ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി സ്റ്റോർ ആരംഭിക്കും. വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ മാർക്കറ്റിൽ ഇടപെടുന്ന പ്രവർത്തനങ്ങളാണ് സർക്കാറും സപ്ലൈകോയും നടത്തി വരുന്നതെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു.
ചില ഉൽപന്നങ്ങൾക്ക് ചില വ്യാപാരികൾ കൃത്രിമമായി വില ഉയർത്താനുള്ള ശ്രമം നടത്താറുണ്ട്. ഈ നീക്കത്തെ ഫലപ്രദമായി തടയാൻ സാധിക്കുന്ന ഇടപെടൽ നടത്തിയെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.