മലപ്പുറം: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് തിരൂർ കൂട്ടായിയില്‍ കുടുംബനാഥന്‍ മരിച്ചു. ഭാര്യയും മകനും ഉള്‍പ്പെടെ മൂന്നു പേരെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടായി അരയന്റെ പാടത്ത് കുഞ്ഞാവ(65)യാണ് മരിച്ചത്. കുഞ്ഞാവയുടെ ഭാര്യ ഖദീജ(57), മകന്‍ കബീര്‍(27), മകള്‍ ഫാത്തിമയുടെ കുട്ടി റുഷ്ദ(മൂന്ന്) എന്നിവരാണ് ചികിത്സയിലുള്ളത്.
വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം കലശലായ വയറിളക്കലും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിലുണ്ടാക്കിയ അയലക്കറിയും ചോറുമാണ് കഴിച്ചത്. അയലക്കറി കഴിക്കാതിരുന്ന കുഞ്ഞാവയുടെ മകള്‍ ഫാത്തിമ കുഴപ്പമൊന്നുമില്ലാത്തതിനാല്‍ മത്സ്യമാണ് വിഷബാധക്ക് കാരണമെന്ന് സംശയിക്കുന്നു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞാവ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് മരിച്ചത്. അതിന് ശേഷമാണ് കുഞ്ഞാവ യുടെ ഭാര്യ, മകൻ, പേരക്കുട്ടി എന്നിവരെ തിരൂരിൽ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
കുഞ്ഞാവയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം മയ്യിത്ത് ഞായറാഴ്ച്ച കൂട്ടായി റാത്തീബ് ജൂമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.