മലപ്പുറം: മുഹമ്മദലി ശിഹാബ് തങ്ങൾ പകർന്നുനൽകിയ ക്ഷമയുടെയും സമാധാനത്തിന്റെയും ജീവിതസന്ദേശം ഭാവിതലമുറക്ക് കൈമാറണമെന്ന് മുൻ എം.പിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീൻ പറഞ്ഞു. മുസ്‍ലിംലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് രാജ്യത്തെങ്ങും സംഘർഷമുണ്ടായപ്പോൾ ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ ആഹ്വാനം നൽകിയ ശിഹാബ് തങ്ങളുടെ ചരിത്രം ഭാവിതലമുറ പഠിക്കേണ്ടതുണ്ട്. മാനവികതക്കാണ് നാം മുൻഗണന നൽകുന്നത്. മൂന്നര പതിറ്റാണ്ട് മുസ്‍ലിം ലീഗിന് നേതൃത്വം നൽകിയ ശിഹാബ് തങ്ങൾ കേരളത്തിന് മാത്രമല്ല, ലോകത്തിനുതന്നെ മാതൃകയായ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.