എടപ്പാൾ: വിവാഹ സൽക്കാരത്തിൽനിന്ന് ഭക്ഷണം കഴിച്ച ഇരുന്നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. എടപ്പാളിനടുത്ത അയിലക്കാട് മേഖലയിലുള്ളവർക്കാണ് വിഷബാധയേറ്റത്. ഞായറാഴ്ച അയിലക്കാട് സ്വദേശിയുടെ വിവാഹം അയിലക്കാെട്ട ഓഡിറ്റോറിയത്തിൽ നടന്നിരുന്നു. ഇവിടെ നിന്ന് ബീഫ് കൊണ്ടുള്ള വിഭവം കഴിച്ചവരിൽ ചിലർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.രാത്രി പത്തോടെയാണ് പലർക്കും വയറുവേദനയും വയറിളക്കവും കണ്ട് തുടങ്ങിയത്. പലരും ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യവകുപ്പ് ആശ വർക്കർമാരുടെ സഹകരണത്തോടെ ഒ.ആർ.എസ് വിതരണം ചെയ്തു. ഒ.ആർ.എസ് ചില സ്ഥലങ്ങളിൽ മുഴുവൻ സമയവും വിതരണം ചെയ്യാൻ താൽക്കാലിക സംവിധാനം ഒരുക്കി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. അനീഷ്, എസ്. റിഗീഷ് കുമാർ, ഭക്ഷ്യസുരക്ഷ ഓഫിസർ യു.എം. ദീപ്തി എന്നിവർ ഭക്ഷ്യ വിഷബാധയേറ്റവരിൽ നിന്ന് വിവരം ശേഖരിച്ചു. സൽക്കാരത്തിന് ശേഷം ബാക്കി ഭക്ഷണം ഓഡിറ്റോറിയത്തിൽനിന്ന് നീക്കം ചെയ്തതിനാൽ ബീഫിെൻറ സാമ്പിൾ ശേഖരിക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.