കോഴിക്കോട് സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; ഒരു വിദ്യാർഥിനിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്

കോഴിക്കോട്: പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലില്‍നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് ഏഴ് കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

വനിതാ ഹോസ്റ്റലിലെ 15 വിദ്യാര്‍ത്ഥിനികള്‍ക്കാണ് വിഷബാധയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏഴുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരാവസ്ഥയിലായ ഒരു കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് വിദ്യാര്‍ത്ഥിനികളുടെ നില തൃപ്തികരമാണ്. ഇന്നലെ ഉച്ചക്ക് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് സംശയിക്കുന്നു.

ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റതായാണ് പ്രാഥമിക നിഗമനമെന്നും വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യവിഷബാധ എങ്ങനെ ഉണ്ടായി എന്നതുസംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Food poisoning at a private hostel in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.